ADVERTISEMENT

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടികളുമായി ഡോ. ജോസ് പെരിയപുരത്തിന്റെ  നേതൃത്വത്തിലുള്ള  ഹാർട്ട് കെയർ ഫൗണ്ടേഷൻ. ലോകത്തിലെ ഒന്നാം നമ്പർ കൊലയാളിയായ ഹൃദയരോഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും ഈ രോഗത്തിന്റെ  പ്രതിരോധ ചികിത്സാമാർഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ലോകമെമ്പാടും  ഈ ദിനത്തിൽ ശ്രമിക്കുന്നത്.

 

ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ തെക്ക് മുതൽ വടക്കു വരെയുള്ള ജനങ്ങൾക്ക് ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി മുസിരിസ്  സൈക്ലിങ് ക്ലബ്, സൊസൈറ്റി ഫോർ ഹാർട്ട്‌ ഫൈലിയർ ആൻഡ് ട്രാൻസ്പ്ലാന്ററ്റേഷൻ, ഭീമ ജ്വല്ലറി എന്നിവരുടെ സഹകരണത്തോടെ ഹാർട്ടത്തോൺ നടത്തി. തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും 23 ന് രാവിലെ 5ന് ആരംഭിച്ച്‌  കേരളത്തിലുടനീളം സഞ്ചരിച്ച്, 17 ആശുപത്രികളും പൊതു ഇടങ്ങളും സന്ദർശിച്ച് ഡോകടർമാർ ഉൾപ്പെടെയുള്ള 35 അംഗ സംഘം കഴിഞ്ഞ ദിവസം അങ്കമാലിയിൽ എത്തി. ലിറ്റിൽ ഫ്ലവർ ആശുപത്രിൽ നിന്നു ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ  ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കൊച്ചി ഐഎംഎ ഹൗസിൽ സമാപിച്ചു. ഇറുന്നറോളം റൈഡർമാർ അങ്കമാലിയിൽ നിന്നും കൊച്ചി വരെ ഇവർക്ക് അഭിവാദ്യം അർപ്പിച്ച് കൂടെയുണ്ടായിരുന്നു.

 

കാസർകോട് നിന്നാരംഭിച്ച യാത്ര കണ്ണൂർ,  കോഴിക്കോട്,  മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട്,  പാലക്കാട് വഴിയും തിരുവനന്തപുരത്ത് ആരംഭിച്ച യാത്ര കൊല്ലം,  ആലപ്പുഴ,  തിരുവല്ല,  കോട്ടയം പാലാ,  തൊടുപുഴ വഴിയും കൊച്ചിയിൽ എത്തിച്ചേർന്നു. ഹൃദ്രോഗ വിദഗ്‌ധൻ ഡോ. ജോ ജോസഫ് ആണ് ഹാർട്ടത്തോണിന് നേതൃത്വം നൽകിയത്. സമാപന ചടങ്ങിൽ സിനിമാ താരം ജയസൂര്യ മുഖാതിഥിയായിരുന്നു.

Content Summary: World Heart Day Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com