വാക്സീനുകളെ നിഷ്പ്രഭമാക്കുന്ന പുതിയ കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളില്‍ കണ്ടെത്തി

alissa-eckert-and-dan-higgins-visualized-corona-virus
Representative Image
SHARE

നിലവിലെ കോവി‍ഡ് വാക്സീനുകള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശേഷിയുള്ള പുതിയ തരം കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളില്‍ കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ട്. ഖോസ്ത-2 എന്ന് പേരിട്ടിരിക്കുന്ന ഈ കൊറോണവൈറസ് 2020 അവസാനത്തോടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് പിഎല്‍ഒഎസ് പാത്തജന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ തുടക്കത്തില്‍ ഈ കൊറോണ വൈറസ് മനുഷ്യര്‍ക്ക് അത്ര ഭീഷണി ഉയര്‍ത്തുന്നതായി ഗവേഷകര്‍ കരുതിയിരുന്നില്ല. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഈ വൈറസ് മനുഷ്യരെ ബാധിക്കുമെന്നും കോവിഡ് വാക്സീനുകള്‍ ഇവയ്ക്കെതിരെ നിഷ്പ്രഭമാണെന്നും  കണ്ടെത്തിയിരിക്കുന്നത്. 

കൊറോണ വൈറസിന്‍റെ ഉപവിഭാഗമായ സാര്‍ബെകോവൈറസുകളില്‍ പെട്ടതാണ് ഖോസ്ത-2 എന്ന് പഠനം നടത്തിയ വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഖോസ്ത-2ന് സമാനമായി ഖോസ്ത-1 സാര്‍ബെകോവൈറസിനെയും കണ്ടെത്തിയെങ്കിലും ഇത് മനുഷ്യ കോശങ്ങളെ ബാധിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഏഷ്യയ്ക്ക് പുറത്ത് വനങ്ങളില്‍ സാര്‍ബെകോവൈറസുകള്‍ സ്വതന്ത്രമായി പടരുന്നത് ആഗോള ആരോഗ്യത്തിനും നിലവിലെ കോവി‍ഡ് വാക്സീന്‍ പ്രചാരണങ്ങള്‍ക്കും ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 

അതേ സമയം മനുഷ്യരില്‍ ഗുരുതരമായ രോഗം ഉണ്ടാക്കാന്‍ സാധിക്കുന്ന ജീനുകള്‍ ഈ വൈറസില്‍ ഇല്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ സാര്‍സ് കോവ്-2 ജീനുകളുമായി കലര്‍ന്നു കഴിഞ്ഞാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരാമെന്ന ആശങ്കയുണ്ട്. ജന്തുജന്യമായ കൂടുതല്‍ കൊറോണ വൈറസ് പടര്‍ച്ചകള്‍ തടയാന്‍ വേണ്ടി കൂടുതല്‍ വാക്സീനുകള്‍ ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ. അരിഞ്ജയ് ബാനര്‍ജി അഭിപ്രായപ്പെടുന്നു.

Content Summary: New coronavirus found in Russia could resist existing SARS-CoV-2 vaccines

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}