അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാന്‍ ഈ ആയുര്‍വേദ മരുന്നിന് സാധിക്കുമെന്ന് എയിംസ് പഠനം

obesity
Photo Credit : New Africa/ Shutterstock.com
SHARE

പ്രമേഹത്തിനെതിരെ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നായ ബിജിആര്‍-34 അമിതവണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) നടത്തിയ ഗവേഷണ പഠനത്തില്‍ കണ്ടെത്തി. മൂന്ന് വര്‍ഷത്തെ പഠനത്തിനൊടുവില്‍ എയിംസ് ഫാര്‍മക്കോളജി വിഭാഗം അഡീഷണല്‍ പ്രഫസര്‍ സുധീര്‍ ചന്ദ്ര സാരംഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 

ഔഷധ ചെടികളിലെ ചേരുവകള്‍ ചേര്‍ത്ത് കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് തയാറാക്കിയ ബിജിആര്‍-34 എഐഎംഐഎല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് വിപണം ചെയ്യുന്നത്. ഹോര്‍മോണല്‍ പ്രൊഫൈലും ലിപിഡ് പ്രൊഫൈലും മെച്ചപ്പെടുത്തുന്ന ഈ മരുന്ന് ട്രൈഗ്ലിസറൈഡ് തോതും ലെപ്റ്റിന്‍ തോതും ഗണ്യമായി കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ട്രൈഗ്ലിസറൈഡ് തോത് അമിതമാകുന്നത് രക്തധമനികളില്‍ ബ്ലോക്ക്, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഹോര്‍മോണല്‍ പ്രൊഫൈലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാകട്ടെ ഉറക്കത്തിന്‍റെ നിലവാരത്തെ ഉള്‍പ്പെടെ ബാധിക്കുന്നു. ഹോര്‍മോണല്‍ പ്രൊഫൈല്‍ മെച്ചപ്പെടുന്നത് ഇന്‍സുലിന്‍ തോതും വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

മൂന്ന് മാസത്തിനുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ബിജിആര്‍-34ന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നിയന്ത്രിക്കാന്‍ ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിന്‍റെയും ഭാഗമായി പകർച്ച വ്യാധികൾ അല്ലാത്ത  ജീവിതശൈലി രോഗങ്ങളില്‍ വന്‍ വര്‍ധന സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് ഊന്നല്‍ കൊടുക്കുന്നവര്‍ക്കിടയില്‍ ബിജിആര്‍-34ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എഐഎംഐഎല്‍ ഫാര്‍മസ്യൂട്ടിക്കല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സഞ്ജിത്  ശര്‍മ അഭിപ്രായപ്പെട്ടു.

Content Summary: Ayurvedic drug ‘BGR-34’ reduces obesity along with diabetes: AIIMS study

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA