ADVERTISEMENT

തലമുടി വച്ചുപിടിപ്പിക്കൽ, സൗന്ദര്യവർധന ശസ്ത്രക്രിയ എന്നിവയ്ക്ക് സമൂഹമാധ്യമങ്ങളിൽനിന്നോ ശിൽപശാലകളി‍ൽനിന്നോ പഠിച്ചെടുത്ത വിദ്യകൾ മതിയാകില്ലെന്നു വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) മാർഗരേഖ പുറപ്പെടുവിച്ചു. തലമുടി വച്ചുപിടിപ്പിക്കലുമായി ബന്ധപ്പെട്ട പരിശോധന, ശസ്ത്രക്രിയ, പരിചരണം എന്നിവ ലൈസൻസുള്ള ഡോക്ടർമാർ മാത്രമേ നടത്താവൂ. പ്ലാസ്റ്റിക് സർജറിയിൽ എംസിഎച്ച്, ഡിഎൻബി എന്നിവയോ ത്വക്കുരോഗ ചികിത്സയിൽ പിജിയോ ഉള്ളവർക്കാണ് ഇതിന് അർഹതയുള്ളത്. 

 

തലമുടി വച്ചുപിടിപ്പിക്കൽ ക്ലിനിക്കിലും ആശുപത്രിയിലും പ്രത്യേക ശസ്ത്രക്രിയാ തിയറ്റർ ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യം നേരിടാനുള്ള സൗകര്യവും വേണം.

സൗന്ദര്യവർധന ചികിത്സ നടത്തേണ്ടത് പാഠ്യപദ്ധതി പ്രകാരം പരിശീലനം ലഭിച്ച റജിസ്റ്റേഡ് ഡോക്ടർമാരായിരിക്കണം. ഡോക്ടർമാരുടെ പേരിൽ ‘പകരം ആൾ’ ചികിത്സ നടത്തിയാൽ ക്രമക്കേടായി കാണുമെന്നും എൻഎംസി വ്യക്തമാക്കി.

 

സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ഇത്തരം ചികിത്സകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് എൻഎംസി മാർഗരേഖയിറക്കിയത്. ഡൽഹിയിലെ സലൂണിൽ 30,000 രൂപയ്ക്കു തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആൾ മരിച്ചതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യാജ ചികിത്സകരെ നിയന്ത്രിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.

Content Summary: Hair Transplantation and Cosmetic Surgery; Only a doctor should perform the surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com