ADVERTISEMENT

ആലുവ രാജഗിരി ആശുപത്രിയിൽ ലോക  ഹൃദയ ദിനത്തോടനുബന്ധിച്ച് പേസിങ് ആൻഡ് അറിത്മിയ ക്ലിനിക്ക് ആരംഭിച്ചും. ഉദ്ഘാടനം സിനിമ താരം അനൂപ് മേനോൻ രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി ഇ ഒ  ഫാ ജോൺസൺ വാഴപ്പിള്ളി സിഎംഐ യുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് & എച്ച്.ഒ.ഡി  ഡോ. രാംദാസ് നായക് ലോക ഹൃദയ ദിന സന്ദേശം നൽകി. 

 

ഹൃദയമിടിപ്പുകളെ ഏകോപിപ്പിക്കുന്ന വൈദ്യുത സിഗ്നലുകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ഹൃദയ താളത്തിൽ പ്രശ്നങ്ങൾ (ഹൃദയ താളം തെറ്റുന്നു) സംഭവിക്കുന്നു. തെറ്റായ സിഗ്നലിങ് കാരണം ഹൃദയം വളരെ വേഗത്തിലോ  (ടാക്കിക്കാർഡിയ), വളരെ പതുക്കെയോ  (ബ്രാഡികാർഡിയ) അല്ലെങ്കിൽ ക്രമരഹിതമായോ മിടിക്കുന്നു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് & എച്ച്ഒഡി  ഡോ. രാംദാസ് നായക് , കാർഡിയോളജി വിഭാഗം ഡോക്ടർമാരായ  ഡോ. ജേക്കബ് ജോർജ്ജ്, ഡോ. സുരേഷ് ഡേവിസ്, ഡോ. ആന്റണി പാത്താടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന  രാജഗിരി ആശുപത്രിയിലെ പേസിങ് & അറിത്മിയ ക്ലിനിക്ക് ഹാർട്ട് അറിത്മിയയുടെ രോഗനിർണയത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു കൂടാതെ പേസ് മേക്കർ ഘടിപ്പിച്ച രോഗികൾക്ക് തുടർ ചികിത്സയും ഈ ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നുണ്ട്. എല്ലാമാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ ക്ലിനിക്ക് പ്രവർത്തിക്കുന്നതായിരിക്കും.

Content Summary: Pacing and arrhythmia clinic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com