ADVERTISEMENT

ഡിമൻഷ്യ ബാധിതരുടെ സാമൂഹ്യ- ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ് ബോധി.

 

ഡിമൻഷ്യ ബോധവൽക്കരണവും ഡിമൻഷ്യ ബാധിതരുടെ പരിചരണവും സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി എറണാകുളം ഗവണ്മെന്റ് കോളജ് ഓഫ്  നഴ്സിങ്ങിന്റെ സഹകരണത്തോടെ ഡിമൻഷ്യയിൽ ഓറിയന്റേഷൻ ( orientation )ക്ലാസ് നഴ്സിങ് വിദ്യാർഥികൾക്കായി ബോധി സംഘടിപ്പിച്ചു. ബോധി പ്രൊജക്ട്  ഡയറക്ടർ  ഡോ. ബേബി ചക്രപാണി, ബോധി  കമ്മ്യൂണിറ്റി  മൊബിലൈസർ അനില ജെയിൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Content Summary: Dementia Orientation Class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com