കരഞ്ഞു പറഞ്ഞിട്ടും അമ്മയെ വിളിക്കാൻ സ്കൂൾ അധികൃതർ അനുവദിച്ചില്ല: മരണത്തെ മുഖാമുഖം കണ്ട് ആ പെൺകുട്ടി

allergy-child
SHARE

ജീവൻതന്നെ അപടകടത്തിലാകപ്പെടുന്ന തരത്തിൽ ബാധിക്കാവുന്ന ഒന്നാണ് അലർജി. അലർജി ബാധിച്ച ഒരു സ്കൂൾ വിദ്യാർഥിനി, തന്റെ അമ്മയെ വിളിച്ചു കൊടുക്കണമെന്ന് സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരീക്ഷ ആയതിനാൽ ആ സമയം കഴിയാതെ രക്ഷകർത്താവിനെ ഫോൺ ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞതായി പരാതി. കുട്ടിയുടെ അമ്മതന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കുട്ടിയുടെ അമ്മയുടെ കുറിപ്പ് വായിക്കാം.

‘ജീവിതത്തിലെ വിലപ്പെട്ട ആ ഒരു മണിക്കൂർ ....

ഇന്നലെ എന്റെ മകൾക്കുണ്ടായ, അവളുടെ ജീവൻ തന്നെ റിസ്കിൽ ആകാമായിരുന്ന അനുഭവമാണ് .. 

അവൾ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന 17 വയസ്സുള്ള  വിദ്യാർത്ഥിനി ആണ്കൂ. ടുതൽ സമയവും സ്പോർട്സ് ട്രെയിനിംഗിന് വിനിയോഗിച്ചിരുന്ന അവൾക്കു ഈ കഴിഞ്ഞ ജനുവരി യിൽ ചെന്നൈയിൽ ബാഡ്മിന്റൻ നാഷനൽസ്  കളിക്കുമ്പോൾ കോവിഡ് പിടിക്കുകയും അതിനു ശേഷം മെയ് മാസം മുതൽ അലർജി പ്രശ്നങ്ങൾ ഡെവലപ്പ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റൽ സഹായത്തോടു കൂടി മാത്രമേ allergy symptoms തുടങ്ങിയാൽ കണ്ട്രോൾ ചെയ്യാൻ പറ്റുള്ളൂ എന്ന അവസ്ഥ. കോവിഡിന് മുൻപ് അലർജി ഹിസ്റ്ററി ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും ടൂർണമെന്റ് കളിക്കാൻ പോകുന്ന അവളെ അവളുടെ ഡോക്ടറും, ഞങ്ങളും അലർജി ലക്ഷണങ്ങൾ തുടങ്ങിയാൽ ഉടനെ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഹോസ്പിറ്റലിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവതിയാക്കിയിട്ടുള്ളതും വളരെ കൃത്യമായി അവൾ അത് പാലിക്കുയും ചെയ്തിരുന്നതിനാൽ ഈ ഒരു മാസമായി വല്ിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ പോകുകയായിരുന്നു. കുറച്ചു നാളുകൾ കഴിയുമ്പോൾ ഇത് റിവേഴ്‌സ് ചെയ്യാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു.

ഇന്നലെ സ്കൂളിൽ രാവിലെ മുതൽ വൈകിട്ട് വരെ രണ്ടു പരീക്ഷകൾ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ മാത്രമാണ് സ്പോർട്സിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന അവൾ സ്കൂളിൽ പോകുന്നത്. ഉച്ചയ്ക്കുള്ള പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോൾ അവൾക്ക് അലർജി ലക്ഷണങ്ങൾ വരുന്നതായി മനസിലാകുകയും  Invigilator ആയി നിന്നിരുന്ന ടീച്ചറിനോട് പറയുകയും അവരോടു അമ്മയെ ഫോൺ വിളിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ 3 .20 pm മുതൽ നിരന്തരമായി അവൾ ആവശ്യപ്പെട്ടിട്ടും ആ അധ്യാപികയോട് അവളുടെ അലർജി issues നെ കുറിച്ചും ഹോസ്പിറ്റൽ ഫസിലിറ്റിയിൽ മാത്രമേ കണ്ട്രോൾ ചെയ്യാൻ പറ്റുകയുള്ളു എന്ന് പറഞ്ഞിട്ടും നാലര ആകാതെ വിടാൻ പറ്റില്ല എന്നതാണ് നിയമം എന്ന് പറഞ്ഞു കുട്ടിയെ നിസ്സഹായാവസ്ഥയിൽ ആക്കുകയായിരുന്നു. വയറു വേദനയും, നടു വേദനയും സഹിക്കാതെ വന്നപ്പോൾ പിന്നെയും പിന്നെയും അവരോടു അഭ്യർഥിച്ചെങ്കിലും അമ്മയെ ഫോൺ വിളിക്കാൻ അവർ സമ്മതിച്ചില്ല .. അപ്പോഴേക്കും അവളുടെ nose block ആകാൻ തുടങ്ങിയിരുന്നു .. പ്രിൻസിപ്പലിനെ വിളിക്കാൻ അവൾ ആവശ്യപ്പെട്ടപ്പോൾ അവർ പ്രിൻസിപ്പലിനെ വിളിച്ചു .. അവരോടും കുട്ടി പറഞ്ഞു എനിക്ക് അമ്മയെ വിളിക്കണം അലർജി കൂടുന്നു എന്ന് .."പരീക്ഷക്ക് പഠിച്ചില്ലേ?, അതുകൊണ്ടാണോ?" എന്ന് ചോദിച്ചു pain കൊണ്ട് നിസ്സഹായയായി നിൽക്കുന്ന കുട്ടിയെ അപമാനിക്കുകയാണ് പ്രിൻസിപ്പൽ ചെയ്തത്.. നാലര മണി കഴിഞ്ഞാലേ വിടാൻ പറ്റുള്ളൂ എന്ന് അവരും പറഞ്ഞു

4.20pm കഴിഞ്ഞപ്പോൾ പ്രിൻസിപ്പലിന്റെ ഫോണിൽ നിന്നു കരഞ്ഞു കൊണ്ട്  കുട്ടി എന്നെ വിളിച്ചു പറഞ്ഞു "അമ്മ എനിക്ക്പറ്റുന്നില്ല , വേഗം വരൂ ,ഒരു മണിക്കൂർ ആയി ഞാൻ ട്രൈ ചെയ്തിട്ട് ഇപ്പോഴാണ് എന്നെ ഫോൺ ചെയ്യാൻ സമ്മതിച്ചത് "... മറ്റൊന്നും കേൾക്കാൻ നിക്കാതെ ഞാൻ സ്കൂളിലേക്ക് 6 മിനിറ്റിൽ എത്തുമ്പോൾ അലർജിയുടെ ഒരു ടാബ്ലറ്റും കഴിച്ചു റോഡ് സൈഡിലെ തൂണിൽ ചാരി വയറിൽ കൈ അമർത്തി നിലത്തിരിക്കുകയായിരുന്നു അവൾ. ഡോക്ടറിനെ ഫോൺ ചെയ്യുകയും ഒറ്റ റിങ്ങിൽ ഫോൺ എടുത്ത ഡോക്ടർ അവളെ കാഷ്വാലിറ്റിയിൽ എത്തിക്കാൻ പറയുകയും 20 മിനിറ്റിൽ അവിടെ എത്തിക്കുകയും ചെയ്തു. പോകുന്ന വഴി മുഴുവൻ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത് ടീച്ചേഴ്‌സിന് അവൾ എത്ര പറഞ്ഞിട്ടും മനസിലാകാത്തതിനെ പറ്റിയും അവൾ അപമാനിക്കപ്പെട്ടതിനെ പറ്റിയും, helpless situation അഭിമുഖീകരിക്കേണ്ടി വന്നതിനെ പറ്റിയും . ഹോസ്പിറ്റലിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു അപ്പോഴുത്തെ എന്റെ ശ്രദ്ധ.

Situation ഒന്ന് കൺട്രോളിൽ ആയപ്പോൾ ഞാൻ അവൾ വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. എന്തു കൊണ്ടാണ് കുട്ടി ഇത്രയും request ചെയ്തിട്ടും അമ്മയെ വിളിച്ചു കൊടുക്കാത്തതെന്ന് ചോദിച്ചു. അവരുടെ നിയമം അത് അനുവദിക്കുന്നില്ല എന്ന് അവർ ആവർത്തിച്ച് എന്നോട് തർക്കിച്ചു കൊണ്ടേയിരുന്നു. അവരുടെ നിയമം എന്റെ കുഞ്ഞിന്റെ ജീവനെക്കാളും വലുതാണോ എന്ന് ചോദിച്ചപ്പോൾ നിയമം അനുസരിച്ചു മാത്രമേ അവർക്കു ചെയ്യാൻ പറ്റുള്ളൂ എന്ന് എന്നോട് പറഞ്ഞ അവർ കുഞ്ഞിനെ എത്ര harass ചെയ്തു എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു കുട്ടിയുടെ medical emergencyക്കു മേൽ എന്ത് നിയമമാണ് ഉള്ളത്, അതെനിക്ക് അറിയണമെന്ന് ആവർത്തിച്ചപ്പോൾ അവർ കുട്ടി സീരിയസ് ആയി പറഞ്ഞില്ല എന്ന് കള്ളം പറഞ്ഞു. പിന്നെന്തു കൊണ്ടാണ് Invigilator പ്രിൻസിപ്പലിനെ വിളിച്ചു വരുത്തിയതെന്ന ചോദ്യം അവിടെ നിക്കട്ടെ. പിന്നെ വെപ്രാളത്തിൽ പറയുകയാണ് ഞാൻ അവരെ നേരത്തെ അറിയിച്ചില്ല എന്ന്. ഇന്ന ദിവസം ഇത്ര മണിക്ക് കുട്ടിക്ക് അലർജി വരുമെന്ന് പറയാനുള്ള ഗണിതശാസ്ത്രം ഒന്നും ഞാൻ പഠിച്ചിട്ടില്ല മാഡം എന്ന് പറഞ്ഞപ്പോൾ മുഴുവൻ കുറ്റവും കുട്ടി യുടെ മേൽ ഇടാനുള്ള ഒരു ത്വര മനസ്സിലാക്കിയ ഞാൻ അവരോടു ചോദിച്ചു ഇത്രേം നേരം നിയമം മാത്രം പറഞ്ഞിരുന്ന ആൾ എന്തിനാണ് ഇപ്പൊ മാറ്റി പറയുന്നതെന്ന്.

ഒരാഴ്ച മുൻപ് നടന്ന സ്കൂൾ ഗെയിംസിൽ സ്കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ച് അവളുടെ ക്യാറ്റഗറിയിൽ ഒന്നാം സീഡായി ഡിസ്ട്രിക്ടിൽ ക്വാളിഫൈ ചെയ്ത അവരുടെ സ്വന്തം വിദ്യാർഥിനിയെ പഠിക്കാത്തതുകൊണ്ട് അസുഖം അഭിനയിക്കുവാണോ എന്ന് രണ്ടു പെണ്ണുങ്ങൾ ചേർന്ന് ഊറി ചിരിച്ചുകൊണ്ട് സ്മാർട്ട് ആകാൻ നോക്കി അപമാനിക്കുമ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കൂടി ഉള്ള പക്വത ഇല്ലേ ? 

Medical emergency ഒരു കുട്ടിയുടെ human rights അല്ലെ ? 

ഇവരുടെ non comprehensive സ്കില്ലിൽ തകർക്കാൻ ഉള്ളതാണോ ഒരു കുട്ടിയുടെ ജീവൻ? 

ഒത്തിരി നല്ല അധ്യാപകർ ഉള്ളപ്പോൾ ഇത്തരക്കാരെ ആയിരിക്കുമല്ലോ ഇനി വരും അധ്യാപക ദിനത്തിൽ എന്റെ മകൾ ആദ്യം ഓർക്കുക .. 

Allergy symptoms കൂടിയാൽ ഒരാൾ കോമ സ്റ്റേജിലേക്ക് വരെ എത്താമെന്നുള്ള സാമാന്യ ബോധം ഇല്ലാത്ത അധ്യാപകർക്ക് awareness കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ് .. 

അധ്യാപകരുടെ ഈ പ്രവൃത്തിയുടെ ഷോക്കിൽ ഇരിക്കുന്ന ഞാൻ ഇതിലെന്ത്‌ നടപടി എടുക്കണം എന്ന് ആലോചിക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ല ഇപ്പോൾ .. നിങ്ങൾ പറയൂ ..’

Content Summary: Allergy affected child health issue

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS