ഉയരം കൂടും തോറും രോഗസാധ്യത കൂടുമോ?ഗവേഷണ പഠനം പറയുന്നത് ഇങ്ങനെ

height measuring
Representative Image. Photo Credit: Михаил Руденко/ Istockphoto
SHARE

ഉയരം കൂടിയ വ്യക്തികൾക്ക് പ്രായമാകുമ്പോഴേക്കും ചിലതരം രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് ജനിതക പഠനം. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള നാഡീവ്യൂഹങ്ങൾക്ക് ക്ഷതം വരുന്ന പെരിഫെറൽ ന്യൂറോപതി, രക്തചംക്രമണവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ തുടങ്ങിയവ ഉയരം കൂടിയവരെ അലട്ടാൻ സാധ്യതയേറെയാണെന്ന് പിഎൽഒഎസ് ജനറ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു. 

വെറ്റിനറി അഫേഴ്സ് ഈസ്റ്റേൺ കൊളറാഡോ ഹെൽത്ത് കെയർ സിസ്റ്റത്തിലെ ഡോ. ശ്രീധരൻ രാഘവനാണ് പഠനത്തിന് നേതൃത്വം നൽകിയത്. മില്യൺ വെറ്ററൻ പ്രോഗ്രാമിൽ എൻറോൾ ചെയ്ത 2.8 ലക്ഷം വൃദ്ധസൈനികരുടെ ജനിതക, മെഡിക്കൽ േഡറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. 

ഉയരം കൂടിയവർക്ക് ഹൃദ്രോഗ രോഗങ്ങൾക്ക് സാധ്യത കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അനുബന്ധ പ്രശ്നങ്ങളും ഇവരിൽ താരതമ്യേന കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാൽ മോശം രക്തയോട്ടത്തിന് കാരണമാകുന്ന താളം െതറ്റിയ ഹൃദയതാളം ഉയരക്കാരില്‍ വരാൻ സാധ്യത ഏറെയാണ്. നാഡീവ്യൂഹ തകരാറുമായി ബന്ധപ്പെട്ട ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മൂത്രസഞ്ചി പൂർണമായി ഒഴിക്കാൻ പറ്റാതാകുന്ന യൂറിനറി റിറ്റൻഷൻ എന്നിവയും ഉയരക്കൂടുതൽ ഉള്ളവരിൽ വരാമെന്ന് പഠനം കൂട്ടിച്ചേർക്കുന്നു. 

സെല്ലുലൈറ്റിസ്, ചർമ രോഗങ്ങൾ, കാലുകളിലെ അൾസർ, എല്ലുകളിലെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസ് എന്നിവയും ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. ശ്രീധരൻ പറയുന്നു. വെരിക്കോസ് വെയ്ൻ, ത്രോംബോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യതയും പൊക്കമുള്ളവരിൽ അധികമാണ്. പഠനഫലത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ പദ്ധതികൾ വികസിപ്പിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അടിവരയിടുന്നു.

Content Summary: Height may be risk factor for multiple health conditions

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS