ഹൃദയം ദുർബലമോ? ഈ ലക്ഷണങ്ങള്‍ പറയും

heart care
Photo Credit: PopTika/ Shutterstock.com
SHARE

ആഗോളവ്യാപകമായി ഹൃദ്രോഗനിരക്ക് ഉയരുകയാണ്. കോവിഡിനുശേഷമുള്ള സങ്കീർണതകൾ ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. ഒരു വ്യക്തിയുടെ ഹൃദയം ദുർബലമോ എന്ന് ചില ലക്ഷണങ്ങളിലൂടെ അറിയാം. ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയാഘാതം ഇവ വരാൻ സാധ്യതയുണ്ടോ എന്നും ഈ ലക്ഷണങ്ങളിലൂടെ അറിയാം. 

∙ക്രമരഹിതമായ ഹൃദയമിടിപ്പ്

∙രാത്രിയിൽ വല്ലാതെ വിയർക്കുക

∙ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുക 

∙നെഞ്ചിന് വേദന (ചെറിയ വേദനയോ, കൂടിയ വേദനയോ ആകാം)

∙ക്ഷീണം, തളർച്ച

∙ശരീരത്തിന് ക്ഷീണം

∙തുടർച്ചയായ ചുമ 

∙ദൈനംദിന കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റാതെ വരിക. 

∙കാൽ, ഉപ്പൂറ്റി, കാൽപ്പാദം എന്നിവിടങ്ങളിൽ നീര് 

∙വയറിനു വേദനയും വീക്കവും

ഹൃദയം ദുർബലമായാൽ ?

ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായാൽ നിരവധി അനാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരും. ഈ സാഹചര്യത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുകയും ഇത് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയും ഹൃദയസ്തംഭനത്തിനു കാരണമാകുകയും ചെയ്യും. 

ഹൃദയത്തെ സുഖപ്പെടുത്താനാകുമോ?

മിക്ക കേസുകളിലും ഈ അവസ്ഥ സുഖപ്പെടുത്താനാവില്ല. എന്നാൽ മികച്ച ചികിത്സയിലൂടെ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. പ്രധാനമായ ഒരു കാര്യം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. ഹൃദയത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം. 

1. ശരിയായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ഹൃദയാരോഗ്യമേകുന്ന വാൾനട്ട്, ബെറിപ്പഴങ്ങൾ അവക്കാഡോ തുടങ്ങിയവ ഉൾപ്പെടുത്തണം. 

2. വ്യായാമം പതിവാക്കുക. അമിതഭാരവും പൊണ്ണത്തടിയും വരാതെ ശ്രദ്ധിക്കുക. 

3. പുകവലിക്കാതിരിക്കുക.

4. മദ്യപാനം കുറയ്ക്കുക.

5. സ്ട്രെസ് ഒഴിവാക്കുക.

Content Summary: Weak Heart Symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS