ADVERTISEMENT

ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല നഗരങ്ങളും കടുത്ത വായൂമലിനീകരകണത്തിന്റെ പിടിയിലാണ്. ഈ മാസം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്സ് 500 കടന്നിരുന്നു മലിനമായ വായു ശ്വാശകോശത്തിന് മാത്രമല്ല മറ്റ് പല അവയവങ്ങൾക്കും കേട് വരുത്താം. വായുവിലെ ചെറു കണികകളുടെ വർധിച്ച അളവ് പെട്ടെന്നുളള ഹൃദയാഘാതത്തിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 2.5 ഉള്ള കണികകളാണ് മലിനമായ വായുവിലെ പ്രധാന ഘടകം. 2.5 മൈക്രോമീറ്ററാണ്. ഈ കണികകളുടെ വ്യാസം. ഇവ ശ്വസിക്കുന്നത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉൾപ്പെടെ പല പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ ഗവേഷകർ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

 

സിംഗപ്പൂരിലെ വായൂ മലിനീകരണത്തിന്റെ തോതും 2010 ജൂലൈക്കും 2018 ഡിസംബറിനും ഇടയിൽ ആശുപത്രിക്ക് വെളിയിൽ നടന്ന ഹൃദയാഘാത കേസുകളുമാണ് ഗവേഷകർ വിലയിരുത്തിയത്. ഇക്കാലയളവിൽ നടന്ന 18,000 ഹൃദയാഘാത കേസുകളിൽ 492 എണ്ണം. പി എം 2.5 കണികകളുടെ ഉയരുന്ന സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ  നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ ഡ്യൂക് എൻയു എസ് മെഡിക്കൽ സ്കൂളിലെ എപ്പിഡെമോളജിസ്റ്റ് ജോയൽ ഐക് പറയുന്നു.

 

പ്രതിദിന പി എം 2.5 കണികകളുടെ അളവ് ശരാശരി ഒരു ക്യൂബിക് മീറ്ററിന് 18.44 മൈക്രോഗ്രാമാണെന്ന് ഗവേഷണ ഡേറ്റ നിരീക്ഷിക്കുന്നു. ഇതിൽ ഒരു മൈക്രോ ഗ്രാം കുറവ് വന്നാല്‍ കൂടി ഹൃദയാഘാത സംഭവങ്ങൾ 8 ശതമാനം കുറയ്ക്കാൻ കഴിയും. മൂന്ന് മൈക്രോ ഗ്രാമിന്റെ കുറവ് ഹൃദയാഘാത തോത് 30 ശതമാനം കുറയ്ക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 

ഉയർന്ന തോതിലുള്ള മലിനീകരണത്തിന് വിധേയമായ ശേഷം 3 മുതൽ 5 ദിവസങ്ങൾ‌ കഴിഞ്ഞാൽ ഹൃദയാഘാത സാധ്യത ഗണ്യമായി കുറയുമെന്നും ഗവേഷകർ പറയുന്നു. നഗരങ്ങളെ ശുദ്ധമാക്കി വായുവിന്റെ ഗുണിനിലവാരം മെച്ചപ്പെടുത്തുന്നത്. വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും. ആശുപത്രികൾക്ക് മേലുള്ള സമ്മർദം കുറയ്ക്കാനും സഹായിക്കും. ഇതിന് ആവശ്യമായ നയപരമായ തീരുമാനങ്ങൾ ഗവൺമെന്റുകളുടെയും അധികൃതരുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും പഠന റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Content Summary: Tiny Particles Present In Air You Are Breathing May Up Risk Of Sudden Heart Attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com