ADVERTISEMENT

ഈ വർഷം മാത്രം വിവിധ രാജ്യങ്ങളിൽ നിന്നായി അറുന്നൂറിലധികം രോഗികളിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആലുവ രാജഗിരി ആശുപത്രി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം കാൽ മുട്ട് മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകൾ നടക്കുന്നത് കേരളത്തിൽതന്നെ ഇതാദ്യമായാണ്. ഡോ.മുരുകൻ ബാബുവിന്റെ നേത്യത്വത്തിൽ ഓർത്തോപീഡിക്‌സ് വിഭാഗം ഡോക്ടർമാരായ ഡോ.ടോം ജോസ്, ഡോ.പോൾ കെ ജോസ്, അനസ്‌തീസിയ വിഭാഗം മേധാവി ഡോ.സച്ചിൻ ജോർജ് എന്നിവരുമായി ചേർന്നാണ് മസിലുകൾ മുറിച്ചു മാറ്റാതെയുള്ള സബ് വാസ്റ്റസ് അപ്പ്രോച്ച് രീതിയിലൂടെ ഈ ചരിത്ര നേട്ടത്തിലെത്തിയത്. 

 

സ്പൈനൽ അനസ്തീസിയ വഴി കാൽ മാത്രം മരവിപ്പിച്ച്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൂർത്തിയാക്കുന്ന ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുന്നു. സാധാരണയായി ശസ്ത്രക്രിയയുടെ തൊട്ടടുത്ത ദിവസം തന്നെ വാക്കറിൽ നടത്തി തുടങ്ങുന്ന രോഗിക്ക് മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ആശുപ്രതി വിടാനും സാധിക്കുന്നു. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വർഷങ്ങളുടെ അനുഭവ പരിചയമുള്ള ഡോ.മുരുകൻ ബാബു, തന്റെ നീണ്ട കരിയറിന് ഇടയിൽ 3000ഓളം സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. മുട്ടുകളിലെ ലിഗമെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്ന ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകളും 4000 ന് മുകളിൽ പൂർത്തികരിച്ചിട്ടുണ്ട് ഡോ.മുരുകൻ ബാബു.

 

റൂമറ്റോയിഡ് ആർറ്റിസ്, ഓസ്റ്റിയോ ആർറ്റിസ് എന്നിവയാണ് കാൽ മുട്ടിന്റെ തേയ്മാനത്തിന് കാരണമാകുന്നത്. തേയ്മാനം മൂലം വേദന അനുഭവിക്കുന്നവർക്ക് ഫിസിയോ തെറാപ്പിയും വേദനസംഹാരികളുടെ കുത്തിവയ്പ്പും ഫലപ്രദമാകാതെ വരുമ്പോഴാണ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്ര​ക്രിയ ഡോക്ടർമാർ നിർദേശിക്കുന്നത്. തേയ്മാനം സംഭവിച്ച സന്ധിയുടെ ഉപരിതല ഭാഗം നീക്കി പകരം സന്ധിഭാഗങ്ങൾ വച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. മുട്ടിനുള്ളിലെ മസിലുകൾക്കും, ഞരമ്പുകൾക്കും പരമാവധി ക്ഷതം വരാത്ത രീതിയിലുള്ള ഓപ്പറേഷൻ ആയതിനാൽ കാൽ മുട്ടിന് താരതമ്യേന രൂപവ്യത്യാസമോ, വളവോ ഉണ്ടാകുന്നില്ല.

Content Summary: Knee replacement surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com