ADVERTISEMENT

അതു ഞാൻ മറന്നുപോയി’’–തെല്ലൊരു കുറ്റബോധത്തോടെയാവും ഈ പറച്ചിൽ. മുതിർന്ന പൗരന്മാരിൽ പലർക്കും ഇത്തരത്തിലുള്ള ഓർമക്കുറവ് പലപ്പോഴുമുണ്ടാകാറുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ സമയമെടുക്കുന്നതും പല മുതിർന്ന പൗരന്മാരെയും വിഷമിപ്പിക്കുന്നുണ്ട്. കടയിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കാൻ മറന്നുപോകുക, പണം കൊടുത്ത ശേഷം സാധനങ്ങൾ കടയിൽനിന്ന് എടുക്കാൻ മറക്കുക തുടങ്ങി പല സന്ദർഭങ്ങളിലും മറവി കടന്നുവരുന്നു. പ്രായമാകുന്നതിനനുസരിച്ചുള്ള സ്വാഭാവികമായ ഓർമക്കുറവാകും ഇതെല്ലാം. എന്നാൽ വീട്ടിൽ തിരിച്ചെത്താനുള്ള വഴി മറന്നുപോകുക, എന്നും ഫോൺ ചെയ്യുന്നയാൾ ഒരു ദിവസം ഫോൺ ചെയ്യുന്ന രീതി മറന്നുപോകുക തുടങ്ങിയവയുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.

ഓർമക്കുറവ് ഒഴിവാക്കാൻ തലച്ചോറിന് വ്യായാമം നൽകേണ്ടതുണ്ട്. പുതുതായെന്തെങ്കിലും പഠിക്കാൻ ശ്രമിക്കാം. ദിവസവും എട്ടുമണിക്കൂർ ഉറങ്ങുകയും വേണം. പഴ്സ്, കണ്ണട, താക്കോൽ തുടങ്ങിയ വസ്തുക്കൾ എന്നും ഒരേ സ്ഥലത്തു വയ്ക്കാൻ ശ്രദ്ധിക്കുക. തലച്ചോറിന് വ്യായാമം നൽകുന്ന ടാസ്കുകൾ ചെയ്യാൻ ശ്രമിക്കുക. മനസ്സിനെയും ശരീരത്തെയും ഉന്മേഷത്തോടെ നിർത്താനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം കൂടുതൽ ഇടപഴകാനും ശ്രമിക്കേണ്ടതുണ്ട്. 

Content Summary: Old age persons memory problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com