ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടുന്നു: ഡോ.അജിത് മുല്ലശേരി

heart-attack-cardiac-arrest-africa-studio-shutterstock-com
Representative Image. Photo Credit : Africa Studio / Shutterstock.com
SHARE

കണ്ണൂർ∙ 45 നു താഴെ പ്രായമുള്ള 30 ശതമാനം ആളുകൾക്കും ഇപ്പോൾ ഹൃദയാഘാതത്തിനു സാധ്യതയുള്ള തരത്തിൽ ഗുരുതര ഹൃദ്രോഗമുണ്ടെന്ന് മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.അജിത് മുല്ലശേരി പറഞ്ഞു. ജീവിതശൈലിയിൽ വന്ന മാറ്റമാണ് കാരണം. പുകവലി, മലിനീകരണം, നഗരജീവിതത്തിലെ സമ്മർദങ്ങൾ, ശരീരം അനങ്ങാത്ത തരത്തിലുള്ള ജോലി, വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം, ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ എന്നിവയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടാൻ കാരണം. അതേസമയം കുട്ടികളുടെ ഹൃദയരോഗങ്ങൾ ഭൂരിഭാഗവും ജന്മനായുള്ളതാണ്. കുട്ടികളിലെ ഹൃദയരോഗങ്ങൾ കൂടുന്നില്ലെന്നും എന്നാൽ കണ്ടെത്തി ചികിത്സ തേടുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്നതിനുശേഷം ജീവിതശൈലി ക്രമീകരിക്കാമെന്നതു തെറ്റിദ്ധാരണയാണ്. ആവശ്യത്തിനു വ്യായാമം ചെയ്തും ഭക്ഷണം ക്രമീകരിച്ചും നന്നായി ഉറങ്ങിയും സമ്മർദം കുറച്ചും ഹൃദയത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Summary : Why heart disease are increasing in youngsters?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS