കോവിഡ്: 11% പേരുടെ ശ്വാസകോശത്തിന് ഗുരുതര ക്ഷതം

covid-lungs-health-breath-dishant-shrivastava-shutterstock-com
Representative Image. Photo Credit : Dishant Shrivastava / Shutterstock.com
SHARE

വാഷിങ്ടൻ ∙ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 11% പേരുടെയും ശ്വാസകോശത്തിനു ഗുരുതരമായ ക്ഷതം സംഭവിച്ചതായി പഠന റിപ്പോർട്ട്. കോവിഡ് ഭേദമായി ആശുപത്രി വിട്ടശേഷവും ഇവരിൽ കൂടുതൽ പേർക്കും ശ്വാസതടസ്സവും മറ്റു പ്രശ്നങ്ങളും തുടരുന്നതായി അമേരിക്കൻ ജേണൽ ഓഫ് റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പലരുടെയും ശ്വാസകോശത്തിന് അപരിഹാര്യമായ ക്ഷതമാണ് കോവിഡ് ഉണ്ടാക്കിയിട്ടുള്ളതെന്നും തുടർചികിത്സ വേണ്ടുന്ന അവസ്ഥയിലുള്ള ഇവരിൽ ചിലർക്കു സ്ഥിതി ഗുരുതരമാകാമെന്നും പഠനത്തിൽ പങ്കെടുത്ത ലണ്ടൻ ഇംപീരിയൽ കോളജ് നാഷനൽ ഹാർട്ട് ആൻഡ് ലങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ എയിൻ സ്റ്റ്യുവർട്ട് പറഞ്ഞു.

Content Summary : Hospitalization during COVID-19 damages lungs: Study

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS