ADVERTISEMENT

‘ഡോക്ടറെ കണ്ടശേഷം മുഖത്ത് ഒട്ടും തെളിച്ചമില്ലാതെ ഇറങ്ങിവരുന്ന വല്യമ്മ, കാര്യമന്വേഷിച്ചപ്പോഴുള്ള മറുപടിയാകട്ടെ, ‘‘ആ ഡോക്ടർക്ക് ഒന്നും അറിയില്ലെന്നേ. പനിക്ക് പാരസെറ്റമോൾ ഗുളിക മാത്രം തന്നു, രണ്ടു ദിവസം വിശ്രമിച്ചാൽ മാറുന്നതേ ഉള്ളുവെന്ന്. ഉപ്പോഴത്തെ പനിയൊക്കെ ആന്റിബയോട്ടിക് കഴിക്കാതെ എങ്ങനെ മാറാനാ..’’. ഇതാണ് ഇപ്പോൾ ഡോക്ടറെ കാണാനെത്തുന്ന ഭൂരിഭാഗം രോഗികളുടെയും ചിന്ത. എന്തു രോഗമായാലും ആന്റിബയോട്ടിക് കഴിച്ചില്ലെങ്കിൽ മാറില്ലെന്ന വിശ്വാസത്തിന്റെ ഫലമോ, ആന്റിബയോട്ടിക് നൽകി ചികിത്സിക്കേണ്ട രോഗങ്ങൾക്ക് അതു കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. യുകെയിൽ 15 കുട്ടികളുടെ മരണത്തിനു വഴിവച്ച സ്ട്രെപ് എ രോഗത്തിനുള്ള ആന്റിബയോട്ടിക്കുകളുടെ സ്റ്റോക്ക് പ്രാദേശിക കെമിസ്റ്റുകളുടെ പക്കല്‍ തീര്‍ന്നു വരികയാണെന്ന് അവരുടെ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗത്തിനുള്ള മരുന്നുകളുടെ വിതരണത്തിൽ താല്‍ക്കാലിക തടസ്സമുണ്ടെന്ന് യുകെ ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫിസര്‍ ഡേവിഡ് വെബ്ബ് തുറന്നു പറഞ്ഞു. കുട്ടികളിലെ അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിസിലിൻ അമേരിക്കയിൽ കിട്ടാനില്ല. കുട്ടികളില്‍ രോഗം വര്‍ധിച്ചു വരികയും മരുന്നിനു ദൗർലഭ്യമുണ്ടാകുകയും ചെയ്തതോടെ പല മാതാപിതാക്കളും കുട്ടികളെ പരിപാലിക്കാൻ ജോലി പോലും ഉപേക്ഷിച്ചു. ഒരു ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ആന്റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും അണുബാധ തിരിച്ചറിയും മുൻപ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശം നൽകി. ആന്റിബയോട്ടികൾ ജീവൻ രക്ഷാ മരുന്നാണ്. അവ ഇല്ലാതാകുകയാണോ ? ഈ പ്രതിസന്ധി എങ്ങനെ മറി കടക്കും ? ഇതു സംബന്ധിച്ച സംശയങ്ങൾക്ക് ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും ഫൈലേറിയ റിസർച്ച് യൂണിറ്റ് ഡയറക്ടറുമായ ഡോ. ടി.കെ.സുമ മറുപടി നൽകുന്നു. അത്യാവശ്യ രോഗങ്ങൾക്ക് ആന്റിബയോട്ടിക് കിട്ടാതെ വരുന്ന അവസ്ഥ മാത്രമല്ല, ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന ഗുരുതരാവസ്ഥയിലേക്കു കൂടിയാണ് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നമ്മെ കൊണ്ടെത്തിക്കുന്നത്. മരുന്നുകളിലൂടെ മാത്രമല്ല, ഭക്ഷ്യവസ്തുക്കളിലൂടെയും പലപ്പോഴും ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും സർക്കാരുകളുമൊക്കെ ഈ ഗുരുതര വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നുണ്ടെങ്കിലും ആന്റിബയോട്ടിക് ഇല്ലാതെ എന്തു ചികിത്സ എന്ന മനോഭാവം മാറേണ്ടതുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com