ADVERTISEMENT

തണുപ്പു കാലത്ത് രക്തസമ്മര്‍ദം ഉയരുന്നത് പക്ഷാഘാതവും ഹൃദയാഘാതവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് കാൻപുര്‍ സര്‍ ഗംഗറാം ആശുപത്രിയിലെ മുതിര്‍ന്ന ന്യൂറോളജിസ്റ്റ് ഡോ. സി.എസ്. അഗര്‍വാള്‍. അതിശൈത്യം ആഞ്ഞടിക്കുന്ന ഉത്തര്‍പ്രദേശില്‍ ഹൃദയാഘാത, പക്ഷാഘാത കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഒരു ദിവസം മാത്രം 25 പേരാണ് കാൻ‌പുരില്‍ പക്ഷാഘാതവും ഹൃദയാഘാതവും മൂലം മരണപ്പെട്ടത്. 

 

മലമ്പ്രദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഉയരത്തില്‍ ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാമെന്നും ഡോ.അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങളോളം വെയില്‍ കാണാതെ വീടുകളില്‍ അടച്ചിരിക്കുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാകാമെന്നും ഇതും പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താപനില കുറവുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും ഡോ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. 

 

രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും കൃത്യസമയത്തു പരിശോധന നടത്താനും ബിപി രോഗികള്‍ ശ്രദ്ധിക്കണം. തണുപ്പു കാലത്ത് വിയര്‍ക്കാതിരിക്കുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ തോത് ഉയരാനിടയാക്കും. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കു നയിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പുറമേ പ്രമേഹം, അമിതവണ്ണം, ചയാപചയ പ്രശ്നങ്ങള്‍, അലസ ജീവിതശൈലി, ഓക്സിജന്‍ ഇല്ലായ്മ, പുകവലി എന്നിവയും പക്ഷാഘാത സാധ്യത വർധിപ്പിക്കാം. 

 

രോഗികള്‍ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കാന്‍ മടിക്കുന്നതും നിലവിൽ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത് നിര്‍ത്തുന്നതും സ്ഥിതി വഷളാക്കും. തണുപ്പു കാലത്ത് വൈറ്റമിന്‍ ഡി ഗുളിക കഴിക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ. അഗര്‍വാള്‍ നിര്‍ദ്ദേശിക്കുന്നു. തണുപ്പ് അധികം ഉള്ളപ്പോൾ  പ്രഭാതനടത്തത്തിന് പുറത്തു പോകുന്നതും നന്നല്ല.

Content Summary: High blood pressure in winter can lead to brain stroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com