എന്താണ് നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ്? ഗർഭസ്ഥ ശിശുക്കളിലെ ക്രോമസോം തകരാർ നേരത്തേ കണ്ടെത്താനാകുമോ?

HIGHLIGHTS
  • സാധാരണയായി കണ്ടു വരുന്ന മൂന്ന് ക്രോമസോം തകരാറുകൾ കുഞ്ഞിന് ഉണ്ടോയെന്ന് തിട്ടപ്പെടുത്താനാകും
pregnancy-test-chromosomal-abnormalities-nataliaderiabina-istock-photo-com
Representative Image. Photo Credit : Natalia Deriabina / iStockphoto.com
SHARE

ചോദ്യം: ഞാൻ ഇപ്പോൾ ഒൻപതു ആഴ്ച ഗർഭിണിയാണ്. എന്റെ മൂത്ത കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സു കഴിഞ്ഞു. അവളെ ഗർഭിണിയായിരുന്നപ്പോൾ കുഞ്ഞിന് ക്രോമസോം തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ ട്രിപ്പിൾ മാർക്കർ ടെസ്റ്റ് എന്ന രക്തപരിശോധന ആണ് നടത്തിയത്. ഈ പ്രാവശ്യം ഡോക്ടര്‍ ഒരു പുതിയ പരിശോധനയെക്കുറിച്ചു പറഞ്ഞു. നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ് എന്നാണ് േപര് പറ​ഞ്ഞത്. ഈ പരിശോധനയെക്കുറിച്ചു ഒന്ന് വ്യക്തമാക്കാമോ?

ഉത്തരം: ഗർഭസ്ഥ ശിശുവിന് ക്രോമസോം തകരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് അമ്മയുടെ രക്ത പരിശോധനയിൽ നിന്നും മനസ്സിലാക്കാം. ഈ പരിശോധനകൾ പലവിധമുണ്ട്. ഇതിൽ ഏറ്റവും നൂതനമായ പരിശോധനയാണ് നോൺ ഇൻവേസീവ് പ്രിനേറ്റൽ ടെസ്റ്റ് (Noninvasive prenatal testing / NIPS). ഈ പരിശോധന ഏകദേശം പത്താമത്തെ ആഴ്ചയിൽ തന്നെ നടത്താം. അമ്മയുടെ രക്ത സാമ്പിൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അതിൽ നിന്നും സാധാരണയായി കണ്ടു വരുന്ന മൂന്ന് ക്രോമസോം തകരാറുകൾ (13, 18, 21 ക്രോമസോമുകള്‍) കുഞ്ഞിന് ഉണ്ടോയെന്ന് തിട്ടപ്പെടുത്താനാകും. ഈ പരിശോധന വളരെ സൂക്ഷ്മവും കൃത്യവുമായി ക്രോമസോം തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത നിർണയിക്കുന്നു. ട്രിപ്പിൾ ടെസ്റ്റ് എന്ന പരിശോധനയെ അപേക്ഷിച്ചു ഈ നൂതന പരിശോധന വളരെ അധികം കൃത്യമായ റിസൾട്ട് ആണ് നൽകുന്നത്. മാത്രമല്ല ട്രിപ്പിൾ ടെസ്റ്റിനെ അപേക്ഷിച്ചു വളരെ നേരത്തെ തന്നെ ഈ പരിശോധന നടത്താവുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് വന്നാൽ അമ്നിയോട്ടിക് ദ്രാവകം എടുത്തു വേറെ പരിശോധനകൾ നടത്തേണ്ടതുണ്ട്. നെഗറ്റീവ് റിസൾട്ട് ആണെങ്കിൽ കുഞ്ഞിന് 13, 18, 21 എന്നീ ക്രോമസോമുകളിൽ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്. 

Content Summary : What is meant by non-invasive prenatal screening? Dr. N. Dhanya Lakshmi Explains

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS