കേരള ഓർത്തോപീഡിക് സർജൻസ് അസോസിയേഷൻ 42മത് സമ്മേളനം ഫെബ്രുവരി 3ന്

doctors-panel-medical-jobs-profession-nanostockk-istockphoto-com
Representative Image. Photo Credit : NanoStockk / iStockphoto.com
SHARE

കേരള ഓർത്തോപീഡിക് സർജൻസ് അസോസിയേഷൻ 42മത് (KOACON) വാർഷിക സമ്മേളനവും തുടർവിദ്യാഭ്യാസ പരിപാടിയും (CME) ഫെബ്രുവരി 3,4,5 തീയതികളിൽ ആലപ്പുഴ പുന്നമട റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ (IOA) അഖിലേന്ത്യ പ്രസിഡൻ്റ് ആയിരുന്ന പ്രശസ്ത സർജൻ ഡോം രമേശ് കുമാർ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്.

റോഡപകടങ്ങൾ ദിനം പ്രതി കൂടി വരുന്ന ഈ സാഹചര്യത്തിൽ "COMPLEX TRAUMA-UPDATE" (അപകടം മൂലമുള്ള സങ്കീർണ പരിക്കുകളും അതിന്റെ ചികിത്സയും) എന്നതാണ്  സമ്മേളനത്തിന്റെ മുഖ്യ ചർച്ചാ വിഷയം.

അപകടങ്ങളിൽ പരുക്ക് പറ്റി വരുന്ന രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ ശരിയായ ചികിത്സ ലഭിചില്ലെങ്കിൽ, അത് രോഗിയുടെ ജീവൻ തന്നെ അപകടത്തിൽ ആക്കാം. ഈ സേവനം നൽകുന്ന ‘എമർജൻസി മെഡിസിൻ’ വിഭാഗത്തിന്റെ സേവനം പല ആശുപത്രികളിലും ഇന്നു ലഭ്യമല്ല.

മാത്രമല്ല അസ്ഥികളുടെ പൊട്ടൽ പോലെയുള്ള ഗൗരവമായ പരിക്കുകൾ 24 മണിക്കൂറിനുള്ളിൽ ഓപറേഷൻ ചെയ്തില്ലെങ്കിൽ, അത് അംഗവൈകല്യത്തിലേക്കും സങ്കീർണതകളിലേക്കും നയിച്ചേക്കാം.

പരിക്കുകൾ 6 മുതൽ 24 മണിക്കൂറിനുള്ളിൽ തന്നെ സർജറി ചെയ്യാനുള്ള ട്രോമ കെയർ (TRAUMA CARE) സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ഒരുക്കിയാൽ,പല പരാതികളും അനാരോഗ്യ പ്രവണതകളും ഒരു പരിധി വരെ ഒഴിവാക്കാകുന്നതാണ്.

മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ, ട്രാഫിക് അധികാരികൾ, ട്രോമാ സർജൻ, അനെസ്തെറ്റിസ്റ്റ്, അത്യാഹിത വിഭാഗം സ്റ്റാഫ്, ആശുപത്രി അധികൃതർ തുടങ്ങിയവരുടെ ഒരു കൂട്ടായ പ്രവർത്തനം സർക്കാർ തന്നെ മുൻകൈ എടുത്തു തുടങ്ങണം എന്നും ആലപ്പുഴ ഓർത്തോ സൊസൈറ്റി അഭ്യർത്ഥിക്കുന്നു. പരിക്ക് പറ്റി വരുന്ന രോഗികൾക്ക് എത്രയും പെട്ടെന്ന് സർജറി അടക്കം ഉള്ള ചികിത്സ നൽകി ജീവിതത്തിലേക്കും ജോലിയിലേക്കും നയിക്കുന്ന നൂതന ചികിത്സാ രീതിയായ ‘EARLY TOTAL CARE’ (സമ്പൂർണ സമയബന്ധിത അസ്ഥി ചികിത്സ) എന്ന വിഷയത്തെ കുറിച്ച് കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലെ ഡോ.ദീനദയാലൻ സംസാരിക്കുന്നതായിരീക്കും.

സമ്മേളനത്തിൽ കേരളത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഉള്ള പ്രഗൽഭ അസ്ഥിരോഗ വിദഗ്ധൻമാർ, സന്ധിമാറ്റൽ ശസ്ത്രക്രിയ, നട്ടെല്ലിന്റെയും സന്ധികളുടെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ എന്നിവയെ കുറിച്ച് സംസാരിക്കും.കുട്ടികളിലെ വൈകല്യം മാറ്റാനുള്ള ശസ്ത്രക്രിയകളെ പറ്റി വെല്ലൂർ മെഡിക്കൽ കോളജിൽ നിന്നുള്ള  പ്രശസ്ത സർജൻ ഡോ.വൃഷ മാധുരി പ്രത്യേക പ്രഭാഷണം നടത്തും.

െഎഎംഎ പ്രസിഡന്റ് ഡോ.കൃഷ്ണകുമാർ, സാഗര ഹോസ്പ്പിറ്റൽ മെഡിക്കൽ ഡയറക്ടറും െഎഎംഎ സെക്രട്ടറിയും കാർഡിയാക് സർജനുമായ ഡോ. അരുൺ, കെജിഎംഒ പ്രസിഡന്റ് ഡോ. സാബു സൂഗതൻ തുടങ്ങിയവർ ക്ഷണിക്കപ്പെട്ട അതിഥികൾ ആയിരിക്കുമെന്ന് 
സമ്മേളനത്തിന്റെ വിശദ വിവരങ്ങൾ ഒാർഗനൈസിങ് ചെയർമാൻ ഡോ. മുഹമ്മദ് അഷ്റഫും ഒാർഗനൈസിങ് സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ പത്ര സമ്മേളനത്തിൽ വിശദീകരിച്ചു.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS