‘ഡോക്ടർ, ഇനി എത്ര നാൾ കൂടി ?’ ഭയക്കേണ്ട അതിജീവിക്കാം, കാൻസർ നേരത്തെ കണ്ടെത്തിയാൽ

1207100448
Representative image. Photo Credit : Igor Alecsander / iStock.com
SHARE

‘‘ഡോക്ടർ, ഇനി എത്ര നാൾ കൂടി ഞാൻ ജീവിക്കും?’’ – പ്രഫഷനൽ ജീവിതത്തിൽ ഒരു ഒാങ്കോളിജിസ്റ്റിനു നേരിടേണ്ടി വരുന്ന ആവർത്തിച്ചുള്ള ചോദ്യമിതാവാം. കാൻസറിന്റെ വകഭേദം, രോഗത്തിന്റെ ഘട്ടം, രോഗിയുടെ പ്രായം, എന്തു ചികിൽസ എന്നീ ഘടകങ്ങളാണ് രോഗിയുടെ ആയുർദൈർഘ്യം നിശ്ചയിക്കുന്നതെങ്കിലും എത്രയും നേരത്തേ രോഗം കണ്ടെത്തി വിദഗ്ധ ചികിൽസ തേടുന്നതാണ് അഭികാമ്യമെന്ന് ആലുവ രാജഗിരി ഹോസ്പിറ്റൽ ഒാങ്കോളജി വിഭാഗം വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം പറയുന്നു. പലപ്പോഴും രോഗികൾ രോഗത്തോടു പലതരത്തിലാണ് പ്രതികരിക്കുന്നതെന്ന് ‘കാൻസറും ചിത്രശലഭങ്ങളും: ഒരു അർബുദ ചികിത്സകന്റെ ഓർമകൾ’ എന്ന പുസ്തകത്തിൽ ഡോ. സഞ്ജു പറയുന്നു. പത്തു വർഷത്തിലേറെയായി കാൻസർ ചികിൽസാ രംഗത്തുള്ള ഡോ. സഞ്ജു ഈ കാൻസർ ദിനത്തിൽ രണ്ടു കാര്യങ്ങളാണ് ഒാർമപ്പെടുത്തുന്നത്.

നേരത്തേ കണ്ടെത്തുക, ചികിൽസ തേടുക

മറ്റേതു രോഗത്തെക്കാളും ആളുകൾ ഭയക്കുന്നത് കാൻസറിനെയാണ്. കാൻസർ വന്നാൽ മരിക്കും എന്ന ചിന്താഗതിയിൽ ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അങ്ങനെ പറയുന്നവരെ കുറ്റം പറയാൻ പറ്റില്ല. കാരണം ഈ രോഗത്തെക്കുറിച്ച് പോസറ്റീവായി സംസാരിക്കുന്ന ചുരുക്കം പേരേ ഉണ്ടാകൂ. സ്ത്രീകളിൽ സാധാരണയായി കാണുന്ന സ്തനാർബുദമാണ് കണ്ടെത്താൻ ഏറ്റവും എളുപ്പം. സ്വയം പരിശോധനയിലൂടെ ആദ്യ ഘട്ടത്തിൽ തന്നെ അതു കണ്ടെത്താം. ആന്തരിക അവയവങ്ങൾക്ക് ബാധിക്കുന്ന കാൻസറുകൾ പൊതുവേ കണ്ടെത്താൻ സമയം എടുക്കും. അകാരണമായ ക്ഷീണമോ ഉദരത്തിലും മറ്റും നീണ്ടു നിൽക്കുന്ന വേദന അനുഭവപ്പെട്ടാൽ ഉടൻ പരിശോധിച്ച് കാൻസറല്ലെന്ന് ഉറപ്പ് വരുത്തുക.

സമൂഹമാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങൾ

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വ്യാപകമായതോടെ അർബുദ ചികിൽസയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അതിവേഗം പ്രചരിക്കപ്പെടുന്നു. വിദ്യാസമ്പന്നർ പോലും തങ്ങളുടെ ഫോണിൽ കിട്ടുന്ന സന്ദേശങ്ങളുടെ ശാസ്ത്രീയ വശങ്ങളോ യാഥാർഥ്യമോ മനസ്സിലാക്കാതെ ഫോർവേഡ് ചെയ്യുന്നത് പലപ്പോഴും കാൻസർ ചികിൽസയോടുള്ള ജനങ്ങളുടെ സമീപനത്തെ സ്വാധീനിക്കുന്നു. കേരളത്തിൽ, ഒരു വർഷം അൻപതിനായിരം പേർക്കെങ്കിലും കാൻസർ വരുന്നു എന്നാണ് കണക്ക്. പത്തുവർഷം കൊണ്ട് അഞ്ചു ലക്ഷം പേർക്കെങ്കിലും ഈ രോഗം വരുന്നു എന്നർഥം. രോഗിയുമായി ബന്ധപ്പെട്ട് പത്തുപേർക്കെങ്കിലും നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായാൽ പത്തുവർഷം കൊണ്ട് ദശലക്ഷക്കണക്കിനു മനുഷ്യർ ഈ രോഗത്തെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. ഇതാണ് ഞങ്ങൾ ഡോക്ടർമാർ നേരിടുന്ന വെല്ലുവിളി. അതു കൊണ്ട് വാട്സാപ് ഗ്രൂപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ അതേപടി ഫോർവേഡ് ചെയ്യുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കുക. കാരണം ചിലരെങ്കിലും ഇത്തരം സന്ദേശങ്ങൾ കണ്ണടച്ച് വിശ്വസിച്ച് വിദ്ഗധ ചികിൽസ തേടാൻ മടിച്ചാലോ?

dr-sanju-cyriac-pandarakalam-book-cancerum-chithrasalabhangalum-oru-arbhudha-chikilsakante-ormmakal

Content Summary : Why early diagnosis and follow up to diagnosis is important?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS