ADVERTISEMENT

മറ്റു കാൻസറുകളിൽ നിന്ന് കരളിലെ കാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. രോഗം വന്ന കരളിനെയാണ് കാൻസർ ബാധിക്കൂ എന്നതാണത്. ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ കാൻസറിലേക്കു നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം സിറോസിസിലേക്കു നയിക്കും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ കാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും. 

 

കരളിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

∙ക്ഷീണം, തളർച്ച

∙കടുത്ത പനിയുടേതുപോലുള്ള ലക്ഷണങ്ങൾ.

∙വിളറിയ ചർമവും കണ്ണുകളും, മഞ്ഞപ്പിത്തം (മഞ്ഞനിറത്തിലുള്ള ചർമം, ചർമത്തിന് ചൊറിച്ചിൽ, മൂത്രത്തിന് കടുംനിറം, വിളറിയ മലം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക)

Read more: ‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി

രോഗനിർണയം

ആദ്യഘട്ടത്തിൽ സ്ക്രീനിങ്ങ് നടത്തും. ആൽഫാഫെറ്റോ പ്രോട്ടീൻ (AFP) എന്ന രക്തപരിശോധനയാണിത്. രോഗ ലക്ഷണങ്ങളുള്ളവരിൽ AFP പരിശോധനയ്ക്കൊപ്പം അൾട്രാസൗണ്ട്സ്കാനിങ്ങും ചെയ്യും. ഇതുവഴി കരളിൽ മുഴകളോ വീക്കമോ ഉണ്ടോ എന്നറിയാൻ സാധിക്കും. 

 

മറ്റൊരു രക്തപരിശോധനയാണ് PIVKA- II കരളിന്റെയും നടുവിന്റെയും സിടി സ്കാനും എടുക്കും. കാൻസർ ഉണ്ടോ എന്നുറപ്പിക്കാൻ ഇതുവഴി കഴിയും. കരളിലെ കാൻസർ നിർണയിക്കാൻ എംആർഐ സ്കാനും ഉണ്ട്.

 

വ്യാപനം

∙മുഴകളുടെ രൂപത്തിലാണ് കരളിൽ ഇത് വ്യാപിക്കുന്നത്. വ്യത്യസ്ത വലുപ്പത്തിൽ ആയിരിക്കും ഇവ. ഇവ ഓരോന്നും വലുതാകും.  

 

∙കരളിലെ പ്രധാന രക്തക്കുഴലുകളിൽ പോർട്ടൽ വെയിൻസ് അല്ലെങ്കിൽ ഹെപ്പാറ്റിക് വെയ്ൻസ്–ൽ ആയിരിക്കും ഇത് വ്യാപിക്കുന്നത്. 

 

∙അവസാനഘട്ടങ്ങളിൽ കരളിലെ കാൻസർ ശ്വാസകോശങ്ങളിലേക്കും, ലിംഫ് ഗ്രന്ഥികളിലേക്കും എല്ലുകളിലേക്കും എന്തിനേറെ തലച്ചോറിേലക്കും വ്യാപിക്കും. 

Read more : കാൻസർ രോഗത്തിനു പിന്നിലുണ്ട് ഈ കാരണങ്ങൾ; രോഗികൾക്കു വേണം തുടർപരിചരണവും പുനരധിവാസവും

ചികിത്സ

രോഗനിർണയത്തിനു ശേഷം ഫുൾബോഡി സ്കാൻ ചെയ്യും. ഇത് കാൻസർ എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നറിയാനാണ്. ഏതു ഘട്ടമെത്തി, എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ചികിത്സ.

 

കാൻസർ 1–ാം ഘട്ടത്തിലാണെങ്കിൽ, ചെറിയ രണ്ടു സെ.മീറ്ററിലും കുറവ് വലുപ്പമേ ഉള്ളൂ എങ്കിൽ സർജറി കൂടാതെ തന്നെ ചികിത്സിച്ചു മാറ്റാൻ സാധിക്കും. 

 

രണ്ടാം ഘട്ടത്തിൽ വലിയ പല അർബുദ മുഴകൾ കരളിൽ ഉണ്ടാകും. ഈ ഘട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂെട സുഖപ്പെടുത്താവുന്നതാണ്. മൂന്നുനാല് സെ.മീറ്ററിലും കുറവ് വലുപ്പത്തിലുള്ള ഒരു മുഴ മാത്രമാണുള്ളതെങ്കിൽ കരളിന്റെ ആ ഭാഗം മാത്രം നീക്കം െചയ്യുന്നതിലൂടെ സുഖപ്പെടുത്താനാകും. 

 

മൂന്നാംഘട്ടം എന്നത് 8 സെ.മീറ്ററിലും വലിയ ഒരു അർബുദമോ മൂന്നിലധികം അർബുദങ്ങളോ ഉള്ള ഘട്ടമാണ് കരൾ മാറ്റിവയ്ക്കുക എന്നതാണ് ഇതിനു പരിഹാരം. 

 

നാലാം ഘട്ടം എന്നത് ട്യൂമർ പോർട്ടൽ വെയ്നിലോ കരളിനു പറത്ത് മറ്റ് സ്ഥലങ്ങളിലോ വ്യാപിക്കുന്നതാണ്. 

 

കരളിലെ അർബുദം എങ്ങനെ തടയാം?

കരളിലെ അർബുദത്തിനു കാരണമാകുന്ന രോഗങ്ങളെ തടയുക വഴി കരൾ കാൻസർ തടയാം. ആൽക്കഹോളിക് ലിവർ ഡിസീസ് അമിതമദ്യപാനം ഒഴിവാക്കുന്നതിലൂടെ തടയാനാകും. 

 

പ്രമേഹം നിയന്ത്രിക്കുക വഴി, ശരീരഭാരം നിയന്ത്രിച്ച്, കൊളസ്ട്രോൾ ലിപ്പിഡ് നില നിയന്ത്രിച്ച്, ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ശീലിക്കുന്നതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാം. 

 

വാക്സിനേഷനിലൂടെ ഹെപ്പറ്റൈറ്റിസ് ബി തടയാം. രക്തദാനസമയത്ത് െഹപ്പറ്റൈറ്റിസ് ‘സി’യുടെ സ്ക്രീനിങ്ങ് നടത്താം. ഡിസ്പോസിബിൾ നീഡിലുകളും സിറിഞ്ചുകളും ഉപയോഗിക്കുക വഴി ഹെപ്പറ്റൈറ്റിസ് ബി തടയാം. രോഗമുള്ളവരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുകയും വേണം. 

1, 2, 3 ഘട്ടങ്ങളിൽ ഉള്ള കരളിലെ കാൻസർ 80 ശതമാനവും സുഖപ്പെടുത്താവുന്നതാണ്.

Content Summary: Liver Cancer: Causes, Symptoms, Screening, Treatment and prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com