രണ്ട് മണിക്കൂറിലധികം നീണ്ട ഷാജിയുടെ മുരളീനാദം; വേദന മറന്ന് കീമോ വാർഡ്

rajagiri-hospital-kochi-world-cancer-day-rythm-of-hope-concert-flutist-shaji-chemotherapy-ward
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച റിഥം ഓഫ് ഹോപ്പ് പരിപാടിയിൽ ഷാജി ടി ഹരിമുരളി ഓടക്കുഴൽ വായിക്കുന്നു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ, ഫാ.അലക്സ് വരാപ്പുഴക്കാരൻ , മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ.സഞ്ചു സിറിയക്, സീനിയർ കൺസൾട്ടൻ്റ് ഡോ.അരുൺ ഫിലിപ്പ്, ഡോ.അശ്വിൻ ജോയ് എന്നിവർ സമീപം
SHARE

കാഴ്ച പരിമിതിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയ ഷാജി തന്റെ ഓടക്കുഴലിൽ നാദ വിസ്മയം തീർത്തപ്പോൾ കീമോ വാർഡിലെ രോഗികളും ഒപ്പം ചേർന്നു. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച റിഥം ഓഫ് ഹോപ്പ് എന്ന പരിപാടിക്കിടെയായിരുന്നു ഷാജി ടി ഹരിമുരളി രോഗികളുടേയും, കൂട്ടിരിപ്പുകാരുടേയും മനം കവർന്നത്. രണ്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയിൽ പാട്ടുമായി ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും എത്തിയതോടെ കീമോ തെറാപ്പിക്കായി വന്ന രോഗികളും വേദനകളെ മറന്ന് ഏറ്റുപാടി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ.സഞ്ചു സിറിയക്, ഡോ.അശ്വിൻ ജോയ് അടക്കം സംഗീതത്തിൽ മാറ്റുരച്ചത് പല രോഗികളിലും കൌതുകമുണർത്തി. 

rajagiri-hospital-kochi-world-cancer-day-rythm-of-hope-concert-flutist-shaji
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച റിഥം ഓഫ് ഹോപ്പ് പരിപാടിയിൽ ഓടക്കുഴൽ കലാകാരൻ ഷാജി ടി ഹരിമുരളി, കീമോ വാർഡിലെ രോഗികൾക്കൊപ്പം

സ്പീക്കറിലൂടെ കീമോ വാർഡിലും ഓടക്കുഴൽ നാദം എത്തിയതോടെ ‘സംഗീതമേ അമര സല്ലാപമേ...’ എന്ന ഗാനം തനിക്ക് വേണ്ടി പാടാമോ എന്നായി രാജു ചേട്ടൻ. രണ്ടാമതൊന്ന് ആലോചിച്ചില്ല, ഓടക്കുഴൽ കൊണ്ട്  രാജുവിന്റെ മനസ്സ് നിറച്ചു ഷാജി ടി ഹരിമുരളി. കാൻസർ ബാധിച്ചതോടെ ജീവിതം അവസാനിച്ചെന്ന് കരുതി തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് ഷാജി ടി ഹരിമുരളി എന്ന് ചടങ്ങിൽ സംസാരിച്ച ഫാ.അലക്സ് വരാപ്പുഴക്കാരൻ പറഞ്ഞു. കാൻസർ ചികിത്സയിലെ പരിമിതികളെ മറികടക്കാം എന്ന സന്ദേശമുണർത്തിയായിരുന്നു ഈ വർഷത്തെ കാൻസർ ദിനാചരണം.

rajagiri-hospital-kochi-world-cancer-day-rythm-of-hope-concert
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച റിഥം ഓഫ് ഹോപ്പ് പരിപാടിയിൽ ആശുപത്രി നഴ്സുമാർ ഗാനം ആലപിക്കുന്നു. ഓടക്കുഴൽ കലാകാരൻ ഷാജി ടി ഹരിമുരളി സമീപം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS