വെരിക്കോസ് വെയ്ന്‍: ഈ അനാരോഗ്യകരമായ ശീലം രോഗസാധ്യത വര്‍ധിപ്പിക്കും

varicose vein
Photo Credit: vasara/ Shutterstock.com
SHARE

അവയവങ്ങളില്‍ നിന്നുള്ള അശുദ്ധ രക്തം തിരികെ വീണ്ടും ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് സിരകള്‍ അഥവാ വെയ്നുകള്‍. ഗുരുത്വാകര്‍ഷണ ബലത്തിനെതിരെ കാലുകളില്‍ നിന്നുള്‍പ്പെടെ മുകളിലേക്ക് പേശികളുടെ പമ്പിങ്  ആക്‌ഷന്‍ മൂലമാണ് രക്തം തിരികെ കയറുന്നത്. ഇത്തരത്തില്‍ കയറി പോകുന്ന അശുദ്ധരക്തം താഴേക്ക് ഒഴുകാതിരിക്കാന്‍ വാല്‍വുകളും വെയ്നുകളിലുണ്ട്. ഈ വാല്‍വുകള്‍ക്കോ വെയ്നുകളുടെ ഭിത്തികള്‍ക്കോ തകരാര്‍ സംഭവിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. 

കാലുകളിലെ വെയ്നുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ അവസ്ഥയില്‍ ഇത് മൂലം കാണപ്പെടും. ചിലര്‍ക്ക് ഇത് മൂലം കാല്‍ വേദന, ചര്‍മത്തിന് നിറവ്യത്യാസം, കാലില്‍ വൃണങ്ങള്‍, കാല്‍ കഴപ്പ്, മുറിവുകള്‍ ഉണങ്ങാത്ത അവസ്ഥ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം. 

ദീര്‍ഘനേരമുള്ള ഇരിപ്പോ, നില്‍പ്പോ വെരിക്കോസ് വെയ്നിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് കൂടാതെ അമിതവണ്ണം, ഗര്‍ഭാവസ്ഥ, പ്രായാധിക്യം, ആര്‍ത്തവവിരാമം എന്നിവയും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. പാരമ്പര്യമായും ചിലര്‍ക്ക് ഈ രോഗം പകര്‍ന്നു കിട്ടാം. 

വെരിക്കോസ് വെയ്നിനുള്ള ചികിത്സ അതിന്‍റെ കാരണം കണ്ടെത്തിയാണ് നടത്തേണ്ടത്. വെയ്നുകളുമായി ബന്ധമില്ലാത്ത മറ്റ് കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വെരിക്കോസ് വെയ്നിനെ സെക്കന്‍ഡറി വെരിക്കോസ് വെയ്ന്‍ എന്നു വിളിക്കുന്നു. വയറിലെ ട്യൂമറുകള്‍, കാലിലെ ഏറ്റവും ഉള്ളിലുള്ള രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന ഡീപ്പ് വെയ്ന്‍ ത്രോംബോസിസ് എന്നിവ സെക്കന്‍ഡറി വെരിക്കോസ് വെയ്നിനുള്ള കാരണങ്ങളാണ്. 

വ്യായാമം, ഇരിക്കുമ്പോഴോ  കിടക്കുമ്പോഴോ  കാലുകള്‍ പൊക്കി വയ്ക്കുന്നത്, കംപ്രഷന്‍ സ്റ്റോക്കിങ്സുകളുടെ ഉപയോഗം എന്നിവ വെരിക്കോസ് വെയ്ന്‍ മൂലമുള്ള വേദന ലഘൂകരിക്കാന്‍ സഹായിക്കും. ഒരു ജനറല്‍ സര്‍ജന്‍റെയോ വാസ്കുലാര്‍ സര്‍ജന്‍റെയോ മേല്‍നോട്ടത്തിലാകണം വെരിക്കോസ് വെയ്നിനുള്ള ചികിത്സ.

Content Summary: This unhealthy habit can increase Varicose Veins risk

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS