വരുമോ പുരുഷന്മാർക്കുള്ള ഗർഭനിരോധന ഗുളികകൾ?

sperm health
Photo credit : Shidlovski/ Shutterstock.com
SHARE

ഗർഭധാരണം ഒഴിവാക്കാനായി നിലവിൽ വിപണിയിലുള്ള മരുന്നുകളെല്ലാം സ്ത്രീകൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളത്. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഗർഭനിരോധന മരുന്നുകൾ ഉടൻ യാഥാർഥ്യമായേക്കാം. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക് പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത താൽക്കാലികമായി തടഞ്ഞു വയ്ക്കുന്ന മരുന്നുകളാണ് ഒരുങ്ങുന്നത്. 

അണ്ഡത്തിലെത്താതെ പുരുഷ ബീജങ്ങളെ തടയുന്നതിന് അവയുടെ ചലനത്തെ ഏതാനും മണിക്കൂറത്തേക്ക് തടഞ്ഞ് വയ്ക്കാൻ പറ്റുമെന്ന് എലികളിൽ നടത്തിയ ഗവേഷണം തെളിയിക്കുന്നു. മനുഷ്യരിൽ പരീക്ഷിക്കും മുൻപ് മുയലുകളിൽ ഈ മരുന്നുകൾ പ്രയോഗിക്കാനൊരുങ്ങുകയാണ് യുഎസ് നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞർ

സ്ത്രീകളിലെ ഗർഭനിരോധന ഗുളികകളെ പോലെ ഹോർമോണുകൾ ഈ പ്രക്രിയയിൽ ഇടപെടുന്നില്ലെന്ന് ബിബിസി റിപ്പോർട്ട് െചയ്യുന്നു. ടെസ്റ്റോസ്റ്റിറോൺ പുരുഷഹോർമോണുകളെ ഇവ ബാധിക്കുകയോ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. TDI-11861 എന്ന ഈ മരുന്ന് ബീജത്തിന്റെ ചലനത്തെയാണ് തടയുക. ഇതിന്റെ സ്വാധീനം മൂന്ന് മണിക്കൂർ നേരത്തേക്ക് തുടരും. 24 മണിക്കൂറാകുമ്പോൾ ഇതിന്റെ സ്വാധീനം പൂർണമായും അപ്രത്യക്ഷമാകുകയും ബീജം സാധാരണ തോതിൽ നീന്തിത്തുടങ്ങുകയും ചെയ്യുന്നു. 

എന്നാൽ ലൈംഗികമായി  പടരുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഈ മരുന്നിനാകില്ലെന്നും അതിന് ഗർഭനിരോധന ഉറകൾ തന്നെ ഉപയോഗിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Content Summary: Male contraceptive pill prototype stops sperm swimming

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS