ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

asthma
Photo Credit: Nomad/ Istockphoto
SHARE

വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാൻ അതീവ ജാഗ്രത പുലർത്തണമെന്ന് രാജഗിരി ആശുപത്രിയിലെ പൾമനോളജി വിഭാഗം മേധാവി ഡോ. വി.രാജേഷ്. മലയാള മനോരമയും രാജഗിരി ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച ആസ്ക് യുവർ ഡോക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തേൽ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ജേക്കബ് വർഗീസ് എന്നിവരും പങ്കെടുത്തു. 

ഡോക്ടർമാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ നിന്ന് 

കൊച്ചിയുൾപ്പെടെ പല മെട്രോ നഗരങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്. കാർബൺമോണോക്സൈഡും ഡയോക്സിനും ഫ്യുറാനും ഉൾപ്പെടെയുള്ള വിഷാംശങ്ങൾ കലർന്ന വായു രോഗകാരണമാകാം. തുടർച്ചയായി പുക ശ്വസിച്ചാൽ ചുമ, നെഞ്ചുവേദന, കഫക്കെട്ട് തുടങ്ങിയവ പിടിപെടാം. കോവിഡ് ബാധയ്ക്കു ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പൊതുവേ കൂടുതലാണ്. കുട്ടികൾ, ഗർഭിണികൾ, പ്രായം ചെന്നവർ, ശ്വാസകോശ രോഗങ്ങളുള്ളവർ എന്നിവരെയാണ് വായുമലിനീകരണം കൂടുതൽ രൂക്ഷമായി ബാധിക്കുക. 

seminar-new
ശ്വാസകോശരോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടിയുമായി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ

സിഒപിഡി എന്ന ശ്വാസകോശരോഗം ഇന്ന് കൂടുതലായി കാണുന്നു. പുകവലി, പുകയും പൊടിയും നിറഞ്ഞ ജീവിതസാഹചര്യങ്ങൾ, അലർജി, ജനിതക കാരണങ്ങൾ എന്നിവ മൂലം സിഒപിഡി പിടിപെടാം. തുടർച്ചയായ ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ന്യുമോണിയ, സെപ്സിസ്, ബ്രോങ്കൈറ്റിസ്, പൾമനറി എംബോളിസം തുടങ്ങിയ രോഗങ്ങളും ഇന്ന് വർധിച്ചുവരുന്നു. 

Read also: ‘കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ വിഷപ്പുക മാരകം; ബ്രഹ്മപുരത്തെ തീച്ചൂടിൽ കാൻസര്‍ സാധ്യത വരെ’

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. വിട്ടുമാറാത്ത ചുമ, ജലദോഷം, കഫക്കെട്ട്, ഉറക്കത്തിൽ വായിലൂടെ ശ്വാസമെടുക്കുന്ന രീതി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം. ആവശ്യമുണ്ടെങ്കിൽ ഇൻഹേലറുകൾ ഉപയോഗിക്കാൻ മടി വിചാരിക്കരുത്. ഇൻഹേലറുകൾ ഉപയോഗിച്ചാൽ പിന്നീട് ജീവിതകാലം മുഴുവൻ അത് ഉപയോഗിക്കേണ്ടി വരുമെന്ന ധാരണ ശരിയല്ല. 

Content Summary: Lung health care in children

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA