വേനൽക്കാലത്തെ ആരോഗ്യസംരക്ഷണം; ആയുർവേദം പറയുന്നത്

summer
SHARE

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽ കനക്കുന്നതിനൊപ്പം ആരോഗ്യക്ഷയവുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം. ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം എന്നിവയുള്ളവർ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ശരീരതാപം വർധിക്കുക, അമിതമായ ക്ഷീണം, ദാഹം, തലവേദന തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. ചിലർക്ക് തലകറക്കവും മൂത്രത്തിന്റെ അളവു കുറയലും ദഹനത്തകരാറും വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. പ്രായമേറിയവർ ഈ ഘട്ടത്തിൽ നിലവിലുള്ള രോഗങ്ങൾ നിയന്ത്രണവിധേയമാണോ എന്നു നോക്കണം. ശരീരക്ഷീണം കൂടുതലാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. വെയിലേറ്റാൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ട്. ആയുർവേദത്തിൽ ഗ്രീഷ്മ ‌ഋതുചര്യയിൽ പറയുന്ന കാര്യങ്ങൾ വേനൽക്കാലത്ത് അനുവർത്തിക്കാവുന്നതാണ്. 

പ്രതിരോധം എങ്ങനെ?

∙ ശുദ്ധമായ തണുത്ത വെള്ളം അധികമായി കുടിക്കുക. 

∙ ക്ഷീണം തോന്നുമ്പോൾ മതിയായ വിശ്രമമെടുക്കുക. 

∙ ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക. 

∙ കാറ്റു കടക്കുന്ന അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. 

∙ പഴങ്ങൾ അധികമായി കഴിക്കുക. ജൂസ്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കാം. 

∙ ദിവസേന രണ്ടു നേരം കുളി പതിവാക്കുക. 

∙ എരിവ്, പുളി, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക. 

∙ വേനൽക്കാലത്ത് പകൽമയക്കം ആകാമെന്ന് ആയുർവേദം വിധിച്ചിട്ടുണ്ട്. 

വിവരങ്ങൾക്കു കടപ്പാട്: ഡോ.എം. അബ്ദുൽ സുക്കൂർ, അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്.

Content Summary: Summer health care tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA