ADVERTISEMENT

കോവിഡ് മഹാമാരിക്ക് മുന്‍പ് ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണത്തിന് വിധേയരായവരില്‍ കോവിഡ്-19 വാക്സീനുകള്‍ ഉളവാക്കുന്ന ആന്‍റിബോഡി പ്രതികരണം കുറവായിരിക്കുമെന്ന് പഠനം. ഫൈന്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍(പിഎം2.5), നൈട്രജന്‍ ഡയോക്സൈഡ്, ബ്ലാക്ക് കാര്‍ബണ്‍ പോലുള്ള വായുവിലെ മാലിന്യങ്ങളുമായുള്ള സമ്പര്‍ക്കം IgG, IgM ആന്‍റിബോഡി പ്രതികരണങ്ങളില്‍ 10 ശതമാനം കുറവ് വരുത്തുമെന്നും സ്പെയ്നില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 

 

സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ 40നും 65നും ഇടയില്‍ പ്രായമുള്ള 927 പേര്‍ പങ്കെടുത്തു. 2020ലും 21ലും ഇവരില്‍ നിന്ന് രക്തസാംപിളുകള്‍ ഗവേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ചു. ഇവരെല്ലാവരും ആസ്ട്രസെനക, ഫൈസര്‍, മൊഡേണ തുടങ്ങിയവ നിര്‍മിച്ച വാക്സീനുകള്‍ ഒന്നോ രണ്ടോ ഡോസ്  എടുത്തവരാണ്. 

 

ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവയുമെല്ലാമായി വായു മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ മനോളിസ് കോഗെവിനാസ് പറയുന്നു. ഇതുണ്ടാക്കുന്ന നിരന്തരമായ നീര്‍ക്കെട്ട് വാക്സീന്‍ കാര്യക്ഷമതയെയും ബാധിക്കാമെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുംബൈ ഭാട്ടിയ ആശുപത്രിയിലെ സീനിയില്‍ കണ്‍സൽറ്റന്‍റ് ഡോ. റിതേഷ് ഷായും അഭിപ്രായപ്പെടുന്നു. 

 

ദീര്‍ഘകാലമുള്ള വായു മലിനീകരണം വാക്സീനുകളും രോഗബാധയും മൂലമുള്ള ഹൈബ്രിഡ് പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Content Summary: Air pollution affects antibody response to COVID-19 Vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com