ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാവുന്ന സാധാരണമല്ലാത്ത അഞ്ച് കാര്യങ്ങള്‍

hypertension
Photo Credit: Roman Samborskyi/ Shutterstock.com
SHARE

നിശ്ശബ്ദനായ കൊലയാളി എന്ന് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വിളിക്കുന്നത് വെറുതേയല്ല. ചികിത്സിക്കാതെ വിട്ടാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം, മറവിരോഗം എന്നിവയിലേക്ക് എല്ലാം നയിക്കാവുന്ന രോഗാവസ്ഥയാണ് ഇത്. 140/90 എംഎംഎച്ച്ജിയിലും ഉയര്‍ന്ന രക്തസമ്മര്‍ദം അപകടകരവും അടിയന്തരമായി പരിഹാരം കാണേണ്ടതുമാണ്. എന്നാല്‍ ജീവിതശൈലിയിലെയും ഭക്ഷണ ക്രമത്തിലെയും ചില മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. 

അമിതവണ്ണം, അമിത മദ്യപാനം, പുകവലി, രക്തസമ്മര്‍ദത്തിന്‍റെ കുടുംബചരിത്രം, അലസമായ ജീവിതശൈലി എന്നിവയെല്ലാമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ പൊതുവായ കാരണങ്ങള്‍. എന്നാല്‍  ഇവയല്ലാത്ത ചില കാരണങ്ങളും രക്തസമ്മര്‍ദം ഉയരുന്ന അവസ്ഥയിലേക്ക് നയിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം. 

1. കുറഞ്ഞ വൈറ്റമിന്‍ ഡി തോത്

vitamin-d

വൈറ്റമിന്‍ ഡി അഭാവം എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുമെന്ന്  നമുക്കറിയാം. എന്നാല്‍ ഇത് ഹൃദയത്തിന്‍റെ ആരോഗ്യവുമായും രക്തസമ്മര്‍ദവുമായുമെല്ലാം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ തോത് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നത് സമ്മര്‍ദമകറ്റാനും ഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കും. ഇത് രക്തസമ്മര്‍ദത്തെയും വരുതിയില്‍ നിര്‍ത്തും. 

2. ഉറക്കമില്ലായ്മ

sleep

മുതിര്‍ന്ന ഒരാള്‍ ഒരു രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നത്. ആറ് മണിക്കൂറില്‍ താഴെ  രാത്രിയില്‍ ഉറങ്ങുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റങ്ങള്‍ ഉണ്ടാക്കി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ചയാപചയത്തെയും ഇത് ബാധിക്കുക വഴി രക്തസമ്മര്‍ദം ഉയര്‍ത്തും. 

3. സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത്

food

പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണം സ്ഥിരം കഴിക്കുന്നതും രക്ത സമ്മര്‍ദം ഉയര്‍ത്തും. ഫാസ്റ്റ് ഫുഡ്, ചിപ്സ്, കുക്കികള്‍, ക്യാനില്‍ അടച്ച സൂപ്പ്, സോസുകള്‍ എന്നിവയിലെല്ലാം അമിതമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തെ നേരിട്ട് ബാധിക്കുന്നതാണ്. രക്തത്തിലെ ഉപ്പിന്‍റെ അളവ് കൂടുമ്പോൾ  അത് രക്തക്കുഴലുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കും. ഇത് രക്തത്തിന്‍റെ അളവ് വര്‍ധിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുകയും ചെയ്യും. സംസ്കരിച്ച ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിച്ചും ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്ന ജോലി  ബുദ്ധിമുട്ടാക്കും. പ്രതിദിനം 2300 മില്ലിഗ്രാം സോഡിയം ആണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. 

4. സാമൂഹിക ഒറ്റപ്പെടല്‍

ways-to-overcome-loneliness
പ്രതീകാത്മക ചിത്രം∙ Image Credits: Prostock-studio/ Shutterstock.com

ദീര്‍ഘകാലത്തേക്ക് സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നത് ശരീരത്തില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇത് വിഷാദത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുകയും ചെയ്യും. 

5. മരുന്നുകളുടെ അമിത ഉപയോഗം

medicine
Photo Credit: Nick Fedirko/ Shutterstock.com

ചെറിയ തലവേദനയോ സന്ധിവേദനയോ വന്നാല്‍ പോലും ഉടനെ മരുന്ന് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതും രക്തക്കുഴലുകളെ ചുരുക്കുന്നതുമായിരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ.

Content Summary: 5 uncommon reasons for hypertension 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}