ADVERTISEMENT

ആദ്യ രാത്രിയില്‍ നവദമ്പതികള്‍ രണ്ടു പേരും ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. യുപിയിലെ ബറൈച്ചിലാണ് നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി ആഘോഷിക്കാന്‍ മുറിയില്‍ കയറി കതകടച്ച പ്രതാപ് യാദവിനെയും(24), പുഷ്പ യാദവിനെയുമാണ്(22) പിറ്റേ ദിവസം മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരുടെയും മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റ്മാര്‍ട്ടത്തിലെ  കണ്ടെത്തല്‍. എന്നാല്‍ മരണപ്പെട്ട ഇരുവര്‍ക്കും യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും മുൻപ്  ഉണ്ടായിരുന്നില്ലെന്നത് സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. 

ദമ്പതികള്‍ മരിച്ചു കിടന്ന മുറി പരിശോധിച്ച ഫോറന്‍സിക് വിദഗ്ധര്‍ സീലിങ് ഫാനോ, വായു സഞ്ചാരമോ ഇല്ലാത്ത ഇടുങ്ങിയ മുറിയായിരുന്നു ഇതെന്നും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്തത് ഹൃദയസ്തംഭനത്തിലേക്ക് ചിലപ്പോള്‍ നയിച്ചിരിക്കാമെന്നും പറയുന്നു. മുറിയിലേക്ക് ആരെങ്കിലും അതിക്രമിച്ച് കയറിയതിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ദമ്പതികളുടെ ശരീരത്തില്‍ മുറിവോ പാടുകളോ കണ്ടെത്താനായില്ലെന്നും ബല്‍റാംപൂര്‍ പൊലീസ് സൂപ്രണ്ടന്‍റ് പ്രശാന്ത് വര്‍മ പറയുന്നു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

 

ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ ദമ്പതികളുടെ അകാല വേര്‍പാട്. ഹൃദയസ്തംഭനം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വരുന്നതാണെങ്കിലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നതിന്‍റെ ചില സൂചനകള്‍ നേരത്തെ ലഭിച്ചേക്കാം. പലും ഈ ലക്ഷണങ്ങളെ അവഗണിക്കാറാണ് പതിവെന്ന് മാത്രം. ഹൃദയാഘാതം മൂലമുള്ള മരണസാധ്യത കുറയ്ക്കുന്നതിന് ഇനി പറയുന്ന ലക്ഷണങ്ങള്‍ കരുതിയിരിക്കണം.

 

1. ശ്വാസംമുട്ടല്‍

2. അത്യധികമായ ക്ഷീണം

3. പുറം വേദന

4. ഓക്കാനവും ഛര്‍ദ്ദിയും

5. നെഞ്ച് വേദന

6. വേഗത്തിലുള്ള ഹൃദയമിടിപ്പ്

7. അമിതമായ വിയര്‍പ്പ്

8. തലകറക്കം, ബോധക്ഷയം

9. കാഴ്ച നഷ്ടമാകല്‍

 

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുന്നവർ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.

Content Summary: Newly-Married Couple Dies Of Cardiac Arrest In UP's Bahraich On Wedding Night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com