ആരോഗ്യസേവനങ്ങള്‍ ഇനി പടിവാതില്‍ക്കല്‍ എത്തിച്ച് ‘എസ്പി വെല്‍ അറ്റ് ഹോം’

HIGHLIGHTS
  • കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ബന്ധപ്പെടാം 0471-4567890,+91 8943067890
sp-well-fort-hospital-thiruvananthapuram-exterior-image-featured-content-advertorial
SHARE

ജോലി സംബന്ധമായി വിദേശത്തു താമസിക്കുന്ന മക്കൾക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യത്തെ ഒാർത്ത് എപ്പോഴും ടെൻഷനായിരിക്കും. പലരും വീട്ടിൽ സിസി ക്യാമറകൾ ഘടിപ്പിച്ച് മാതാപിതാക്കളുടെ സുരക്ഷ നിരീക്ഷിക്കും. പ്രായമേറിയ മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിന് ഒറ്റവിളിയിൽ വീട്ടിലെത്തുന്ന മെഡിക്കൽ സംവിധാനങ്ങൾ ലഭിച്ചിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടില്ലേ? ‌ഇനി മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിപാലനമോർത്ത് ആശങ്ക വേണ്ട. 

ആരോഗ്യപരിചരണ രംഗത്തെ മുന്‍നിര സ്ഥാപനമായ എസ്പി വെല്‍ഫോര്‍ട്ടിന്‍റെ മികച്ച സേവനങ്ങള്‍ ഇനി തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്ടുപടിക്കലെത്തും. ഡോക്ടര്‍, നഴ്സിങ്, ലബോറട്ടറി, ഫിസിയോതെറപ്പി സേവനങ്ങളെല്ലാം വീടുകളിലെത്തിക്കുന്ന എസ്പി വെല്‍ഫോര്‍ട്ടിന്‍റെ പുതിയ പദ്ധതിയായ എസ്പി വെല്‍ അറ്റ് ഹോമിന് തുടക്കമായി. ഇനി ഒരു ഫോണ്‍ കോളില്‍ എസ്പി വെല്‍ഫോര്‍ട്ടിലെ ഡോക്ടറും നഴ്സുമാരും മറ്റു സൗകര്യങ്ങളുമെല്ലാം നിങ്ങളുടെ വീട്ടിലെത്തും. നിങ്ങളെ അലട്ടുന്ന ഏതു രോഗത്തിനും ഇനി എസ്പി വെല്‍ അറ്റ് ഹോമിലൂടെ ഫാമിലി ഡോക്ടറുടെ സേവനം വിളിപ്പുറത്ത് ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശുശ്രൂഷയ്ക്കും പരിചരണത്തിനുമായി എസ്പി വെല്‍ഫോര്‍ട്ടിലെ മികച്ച പരിശീലനം നേടിയ നഴ്സുമാരുടെ സംഘവും ഒപ്പമുണ്ടാകും. മുറിവ് വച്ചു കെട്ടുന്നതും ബെഡ് കെയറും ബെഡ് ബാത്തുമെല്ലാം ഈ പദ്ധതി വഴി ഇനി നഴ്സുമാരുടെ വിദഗ്ധ കരങ്ങളില്‍ ഏല്‍പിക്കാം. വിദഗ്ധ ചികിൽസ, പോസ്റ്റ് ഓപ്പറേറ്റീവ് പരിചരണം, പാലിയേറ്റീവ് കെയർ, പെയിൻ മാനേജമെന്റ് എന്നീ മേഖകളിൽ രാജ്യാന്തര മാർഗരേഖകളിൽ അധിഷ്ഠമായ സേവനങ്ങൾ ഇനി ഒരുവിളിപ്പാടകലെ ലഭ്യമാകും.

sp-well-fort-hospital-thiruvananthapuram-interior-image-featured-content

ആശുപത്രി ഉപകരണങ്ങള്‍ വാടകയ്ക്ക് വാങ്ങാം
അപകടം, വീഴ്ച പോലുള്ള സാഹചര്യങ്ങളില്‍ രോഗീപരിചരണത്തിന് ആശുപത്രിയിലെ കിടക്ക പോലുള്ള സൗകര്യങ്ങള്‍ കൂടിയേ തീരൂ. ഇത് വീട്ടില്‍ വാങ്ങി വയ്ക്കണമെങ്കില്‍ നല്ലൊരു തുക ചെലവാകും. കുറച്ചു നാളത്തെ ചികിത്സയ്ക്കു വേണ്ടി അത്രയും വില കൂടിയ ആശുപത്രി ഉപകരണങ്ങള്‍ ഇനി വാങ്ങേണ്ട ആവശ്യമില്ല. പകരം മിതമായ ദിവസ വാടകയ്ക്ക്, മെഡിക്കല്‍ ഉപകരണ വിതരണക്കാരായ ശംഭോയുമായി സഹകരിച്ച് അവ എസ്പി വെല്‍ഫോര്‍ട്ട് ലഭ്യമാക്കുന്നു. 

ഫിസിയോതെറപ്പി സർവീസ്
ഒരു രോഗിയെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരുന്നതില്‍ മികച്ച ഫിസിയോതെറപ്പി സേവനങ്ങള്‍ക്ക്  വലിയ പങ്ക് വഹിക്കാനുണ്ട്. ഇതിന് ഓരോ രോഗിയുടെയും വ്യത്യസ്തമായ ആവശ്യങ്ങള്‍ കണ്ടറിയുന്ന വിദഗ്ധനായ ഒരു ഫിസിയോതെറപ്പിസ്റ്റിന്‍റെ സാന്നിധ്യം ആവശ്യമാണ്. ഇത്തരത്തിലുള്ള മിടുക്കരായ ഒരു സംഘം തെറപ്പിസ്റ്റുകളുടെ സേവനവും എസ്പി വെല്‍ അറ്റ് ഹോമില്‍ ലഭിക്കുന്നു. പോസ്റ്റ് ഓപ്പറേറ്റീവ് പരിചരണത്തിലും പാലിയേറ്റീവ് പരിചരണത്തിലുമെല്ലാം ഈ തെറാപ്പിസ്റ്റുകളുടെ സേവനം രോഗിക്ക് ആശ്വാസം പകരും. 

ലബോറട്ടറിയും വീട്ടിലെത്തും
നഗരത്തിന്‍റെ ഏത് മൂലയ്ക്കായാലും എസ്പി വെല്‍ അറ്റ് ഹോമിലെ ജീവനക്കാർ നിങ്ങളുടെ വീട്ടിലെത്തി സാംപിളുകളെടുത്ത് ഏറ്റവും കൃത്യമായ ഡേറ്റ നല്‍കി രോഗനിര്‍ണ്ണയം നടത്തുന്നു. 

വാക്സിനേഷനും മരുന്നും രോഗികളുടെ ലോജിസ്റ്റിക്സും
എസ്പി വെല്‍ അറ്റ് ഹോമില്‍ ബുക്ക് ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമുളള വാക്സിനേഷനുകളും മരുന്നുകളും വീട്ടില്‍ ലഭ്യമാക്കും. ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകള്‍ക്ക് അത് നല്‍കണമെന്നു മാത്രം. രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും 24 മണിക്കൂറും എസ്പി വെല്‍ അറ്റ് ഹോം ഒരുക്കിയിരിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പാക്കേജുകളും എസ്പി വെല്‍ഫോര്‍ട്ട് നല്‍കി വരുന്നു. കോവിഡ് അനന്തര ആരോഗ്യ പരിശോധനകള്‍ക്കായി ബേസിക്, അഡ്വാന്‍സ്ഡ് പാക്കേജുകളും ലഭ്യമാണ്. 

sp-well-fort-hospital-thiruvananthapuram-exterior-building-image-featured-content

എസ്പി വെല്‍ഫോര്‍ട്ടിനെ കുറിച്ച്
ആധുനിക ഉപകരണങ്ങളുടെയും പ്രഫഷനല്‍ മികവുള്ള വൈദ്യശാസ്ത്ര വിദഗ്ധരുടെയും സഹായത്തോടെ ഏറ്റവും മികച്ച പരിചരണവും ചികിത്സയും രോഗികള്‍ക്ക് ലഭ്യമാക്കുന്ന തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണ് എസ്പി വെല്‍ഫോര്‍ട്ട്. അത്യാധുനിക സംവിധാനങ്ങളുമായി ഇരുപതിലധികം സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ പ്രായത്തില്‍പ്പെട്ടവര്‍ക്കുമുള്ള സമഗ്ര ആരോഗ്യ സേവനങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ നല്‍കി വരുന്നു. സിഎംആറിന്‍റെ വെര്‍സിയസ് റോബട്ടിക് സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ആശുപത്രിയും എസ്പി വെല്‍ഫോര്‍ട്ടാണ്. പാടുകളില്ലാത്ത തൈറോയ്ഡ് ശസ്ത്രക്രിയ, ഹെര്‍ണിയ്ക്കുള്ള ശസ്ത്രക്രിയ, പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, ബെറിയാട്രിക് ശസ്ത്രക്രിയ, യൂറോ-ഗൈനക് ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം റോബട്ടിക് സംവിധാനത്തിലൂടെ ഇവിടെ നിര്‍വഹിക്കുന്നു. ഓര്‍ത്തോപീഡിക്സ്, ജനറല്‍ സര്‍ജറി, യൂറോളജി, ഗൈനക്കോളജി, ലാരിങ്കോളജി, ഇഎൻടി എന്നീ വിഭാഗങ്ങളിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും എസ് പി വെല്‍ഫോര്‍ട്ടില്‍ വിജയകരമായി നടത്തി വരുന്നു. 

എസ് പി വെല്‍ അറ്റ് ഹോമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും  ബന്ധപ്പെടാം 0471-4567890,+91 8943067890, relations@spwellfort.com 

Content Summary : SP Well Fort - blending top - quality holistic clinical care

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS