SPECIAL GRAPHICS

എന്താണ് നിപ്പ വൈറസ്? രോഗ ലക്ഷണം? പകരുന്നതെങ്ങനെ?

HIGHLIGHTS
  • നിപ്പ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല
medical-lab-tube-contain-fictitious-nipah-virus-contain-blood-test-manjurul-istock-photo-com
Representative Image. Photo Credit : Manjurul / iStockPhoto,com
SHARE

ചില പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർഎൻഎ വൈറസാണ് നിപ്പ (Nipah). 1999 ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നിവളർത്തുകാരിലാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. 300 ലധികം ആളുകളെ അന്ന് ഈ വൈറസ് ബാധിച്ചു. 100 പേരോളമാണ് മരണത്തിനു കീഴടങ്ങിയത്. ആ പ്രദേശത്തെ പത്തുലക്ഷം പന്നികളെ അന്ന് കൊന്നൊടുക്കി.

മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ്പ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സീൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

വവ്വാലുകളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവിൽ കാണപ്പെടുന്ന ഈ വൈറസുകൾ പൊതുവേ മറ്റു ജീവികൾക്ക് നിരുപദ്രവകാരികളാണ്. വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കോട്ടം തട്ടുമ്പോഴാണ് ഇവ പെരുകുന്നത്. തുടർന്ന് വവ്വാലിന്റെ കാഷ്ഠം, മൂത്രം എന്നിവ വഴിയൊക്കെ പന്നിയും മനുഷ്യരുമടക്കമുള്ള മറ്റു ജീവികളിലേക്കെത്തുന്നു.

വവ്വാലുകളിലൊഴികെ മറ്റെല്ലാ ജീവികളിലും ഈ വൈറസ് മരണകാരണമാകും. നിപ്പ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല. ആളുടെ പ്രതിരോധശേഷിയും വൈറസിന്റെ അളവുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലക്ഷണം
∙ പനി, തലവേദന, തലകറക്കം,  ബോധക്ഷയം എന്നിവ പ്രധാന ലക്ഷണങ്ങൾ.
∙ ചുമ, വയറുവേദന, ഛർദി, കാഴ്ച മങ്ങൽ തുടങ്ങിയവയും കണ്ടേക്കാം.
∙ അണുബാധയുണ്ടായി 5 – 14 ദിവസം കഴിഞ്ഞാകും ലക്ഷണങ്ങൾ കാണുക.
∙ തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം ബോധം നഷ്ടപ്പെട്ട് കോമാ അവസ്ഥയിലാകാനും സാധ്യതയേറെ.
∙ തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസിനും സാധ്യത.

പകരുന്നതെങ്ങനെ 
∙ വൈറസ് ബാധയുളള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാം. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പകരാറുണ്ട്. ‌
∙ വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാം.
∙ പരിചരിക്കുന്നവർ രോഗം പകരാതിരിക്കാൻ മുൻകരുതലെടുക്കണം

Content Summary: Nipah virus in Kerala: Symptoms and prevention tips you need to know

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS