ADVERTISEMENT

കൊച്ചി∙ കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ആധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു. സർജിക്കൽ, ക്ലിനിക്കൽ ഓങ്കോളജി, വേദനയില്ലാത്ത കീമോതെറപ്പി, പ്രിവന്റീവ് ഓങ്കോളജി, ന്യൂട്രീഷൻ റിസർച് സെന്റർ തുടങ്ങിയവ ഉൾപ്പെടുന്ന ഓങ്കോളജി വിഭാഗം ഒരു വർഷത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തന സജ്ജമാകും. ഓങ്കോളജി വിഭാഗം മേധാവിയും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. തോമസ് വർഗീസിന്റെ നേതൃത്വത്തിൽ ഒപി വിഭാഗം പ്രവർത്തനം തുടങ്ങി. കാൻസർ ചികിത്സാ രംഗത്തെ നൂതന ചികിത്സാരീതികൾ കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രത്തിൽ ലഭ്യമാണ്. സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സർജറി, സ്കാർലെസ് തൈറോയ്ഡെക്ടമി ഉൾപ്പെടെയുള്ള അതിനൂതന സർജറികളും അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന ഗൈനക്കോളജിക്, ഗ്യാസ്ട്രോ എൻട്രോളജി കാൻസർ വിഭാഗം തുടങ്ങിയവയും ഇതിന്റെ ഭാഗമാകും. എറണാകുളം സെന്റ് തെരേസാസ് കോളജുമായി സഹകരിച്ച് ന്യൂട്രീഷൻ റിസർച് സെന്ററും പുതിയ കേന്ദ്രത്തിലുണ്ട്.

അരി, ഗോതമ്പ്, മൈദ എന്നിവയുടെ ഉപയോഗം കുറച്ച് പരമ്പരാഗത ഭക്ഷണത്തിനു പ്രാധാന്യമുള്ള പോഷകാഹാര തെറപ്പിയിലൂടെ  കാൻസർ നിയന്ത്രണ വിധേയമാക്കാൻ സഹായകമായ ഗവേഷണവും ക്ലിനിക്കൽ പഠനങ്ങളും ക്ലിനിക്കൽ ന്യൂട്രീഷൻ വകുപ്പ് നടത്തും. 2028ൽ അത്യാധുനിക സൗകര്യങ്ങളോടെ 1000 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ഇതോടൊപ്പം നടക്കുന്നത്. 300 കോടിയുടെ വികസന പദ്ധതികളുടെ ഭാഗമായി ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ട്രാൻസ്പ്ലാന്റ് തുടങ്ങിയ സ്പെഷ്യൽറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ആരംഭിക്കും. ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 2040ൽ നിലവിലെ 14 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി വർധിക്കുമെന്നാണ് റിപ്പോർട്ടെന്ന് ഡോ. തോമസ് വർഗീസ് പറഞ്ഞു.  മിതമായ നിരക്കിൽ  വൈദ്യസഹായമാണ് കാൻസർ ട്രീറ്റ്മെന്റ് ആൻഡ് പ്രിവൻഷൻ സെന്റർ വാഗ്ദാനം ചെയ്യുന്നതെന്ന് ചെയർമാൻ അഗസ്റ്റിൻ മുള്ളൂർ, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ലാൽജു പോളാപ്പറമ്പിൽ എന്നിവർ പറഞ്ഞു.

English Summary:

St. Joseph's Hospital Manjummel announces Oncology Department and major expansion plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com