ADVERTISEMENT

കോട്ടയം ∙ ദേശീയ- സoസ്ഥാനതല അത്‌ലറ്റുകൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തി പ്രചോദനകമായ ചരിത്രമുള്ള കാരിത്താസ് ആശുപത്രി സ്പോർട്സ് ഇർജുറി കീഹോൾ സർജറി സെന്ററിൽ ഏതാനും മാസങ്ങളുടെ ഇടവേളകളിൽ നടത്തിയ ഇടുപ്പ്, ഷോൾഡർ, കണങ്കാൽ സന്ധികളിലെ അത്യപൂർവ്വ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായി.

കണങ്കാൽ സന്ധിയിലെ ടാലസ് അസ്ഥിയുടെ കാർട്ടിലേജിന് പരിക്കേറ്റ് കാരിത്താസിലെത്തിയ പാമ്പാടി സ്വദേശിയായ ഇരുപ്പതിയാറുകാരൻ ആർത്രോസ്കോപ്പിക് ഒട്ടോകാർട്ട് മിൻസ്ഡ് കാർട്ടിലേജ് ഇoപ്ലാന്റേഷൻ എന്ന അത്യാധുനിക താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി സുഖം പ്രാപിച്ചു. ഫുട്ബോൾ കളിക്കിടെയുണ്ടായ പരിക്കിനെ തുടർന്ന്  കണങ്കാലിലെ ലിഗമെന്റിനും കാർട്ടിലേജിനും പരിക്കേറ്റ യുവാവിൽ നടത്തിയ ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായി നടത്തപ്പെട്ട ഇത്തരത്തിലുള്ള ശസ്ത്രക്രിയ ആയിരുന്നു. ഇതിനെ തുടർന്ന് സമാന രീതിയിൽ കണങ്കാലിന് പരിക്കേറ്റ മറ്റൊരു രോഗിക്ക് കൂടി ഇതേ ചികിത്സ അവലംബിച്ചു.

മധ്യകേരളത്തിലെ ആദ്യ ആർത്രോസ്കോപിക് ലതാർജെ ശസ്ത്രക്രിയയ്ക്ക് കാരിത്താസ് സാക്ഷ്യം വഹിച്ചു. തോൾ സന്ധിയിലെ കപ്പ് രൂപപ്പെടുന്ന പ്രധാന അസ്ഥിക്ക് തേയ്മാനം സംഭവിക്കുകയും  ലിഗമെന്റുകൾക്ക് പരിക്കേൽക്കുകയും ചെയ്തതു മൂലം നിരന്തരം ഷോൾഡർ തെന്നിമാറുന്ന അവസ്ഥയിലാണ്   അൻപത്തിരണ്ടുകാരിയായ അധ്യാപിക കാരിത്താസിലെത്തിയത്. ഏതാനും വർഷങ്ങൾക്കു മുൻപ് മറ്റൊരു ആശുപത്രിയിൽ കീഹോൾ സർജറി നടത്തിയിരുന്നെങ്കിലും ഷോൾഡർ വീണ്ടും നിരന്തരം തെന്നി മാറുകയായിരുന്നു.  ഷോൾഡർ കീഹോൾ സർജറികളിൽ ഏറ്റവും സങ്കീർണവും അപൂർവ്വവുമായ ആർത്രോസ്ക്കോപ്പിക് ലതാർജെ സർജറിയിലൂടെ അവർക്ക് സൗഖ്യം ലഭിച്ചു.  ഇന്ത്യയിൽ അപൂർവുമായി മാത്രമേ ഇത്തരത്തിലുള്ള സർജറികൾ നടത്താറുള്ളൂ. പ്രസ്തുത ശസ്ത്രക്രിയയുടെ വിജയത്തിനു ശേഷം മറ്റു രണ്ട് രോഗികൾക്ക് കൂടി ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി.

ഇടുപ്പ് സന്ധിയുടെ രോഗ നിർണയത്തിനായി കാരിത്താസ് ആശുപത്രിയിലേക്ക് റഫർ ചെയപ്പെട്ട എട്ടു മാസം പ്രായമായ കുഞ്ഞിന്റെ രോഗ നിർണയവും ചികിത്സയും ഹിപ്പ് ആർ തോസ്കോപ്പി സർജറിയിലൂടെ വിജയകരമായി നടത്തി. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പീഡിയാട്രിക് ഹിപ്പ് ആർത്രോസ്കോപ്പിയിലൂടെ സുഖം പ്രാപിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞും അവർ തന്നെയാണ്. കാരിത്താസ് സ്പോർട്സ് ഇഞ്ചുറി ആൻഡ് കീഹോൾ സർജറി വിഭാഗത്തിലെ ചീഫ് കൺസൽടന്റ് ഡോ. ആനന്ദ് കുമരോത്തിന്റെ നേതൃതത്തിലാണ് മേൽ പറഞ്ഞ ശസ്ത്രക്രിയകൾ എല്ലാം നടന്നത്. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് ചികിത്സക്കു നേതൃത്വം വഹിച്ച ഡോക്ടർമാരേയും നഴ്സിങ് സ്റ്റാഫിനെയും ഫിസിയോതെറാപ്പിസ്റ്റുകളേയും അഭിനന്ദിച്ചു. എല്ലാ സന്ധികളുടെയും സമഗ്രമായ താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് സൗകര്യമുള്ള മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയാണ് കാരിത്താസ് ഹോസ്പിറ്റൽ.

English Summary:

Caritas Hospital & Institute of Health Sciences Latarjet Shoulder Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com