ആൻജിയോഗ്രാമിന് 9500 രൂപ, ബൈപാസ് ശസ്ത്രക്രിയക്ക് 1,95,000 രൂപ; ഹൃദയധ്വനിയുമായി രാജഗിരി ആശുപത്രി

Mail This Article
കൊച്ചി ∙ ആലുവ രാജഗിരി ആശുപത്രിയിൽ ലോക ഹൃദയ ദിനാചരണം നടത്തി. നടി നിഖില വിമൽ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ സിഎംഐ അധ്യക്ഷത വഹിച്ചു. രാജഗിരി ഹൃദയധ്വനി പദ്ധതിയുടെ ഉദ്ഘാടനവും നടി നിഖില നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആൻജിയോഗ്രാം 9500 രൂപയ്ക്കും, ബൈപാസ് ശസ്ത്രക്രിയ 1,95,000 രൂപയ്ക്കും ചെയ്യാൻ കഴിയുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഡേവിസ് അറിയിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, കാർഡിയോളജി വിഭാഗത്തിലെ ഡോ.ജേക്കബ് ജോർജ്, ഡോ.ബ്ലെസൻ വർഗീസ്, ഡോ. വിഷ്ണു കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സ്റ്റെപ്പർ ചലഞ്ചിൽ നിരവധി പേർ പങ്കെടുത്തു. കുറഞ്ഞ സമയത്തിൽ കൂടുതൽ സ്റ്റെപ്പുകൾ ചെയ്ത മത്സരാർഥികൾക്ക് സമ്മാനങ്ങൾ നൽകി. ഒക്ടോബർ 1 മുതൽ രാജഗിരി ഹൃദയധ്വനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 0484 -2905000, 8590965542
