ADVERTISEMENT

മഴയും തണുപ്പുമൊക്കെ ഉള്ളപ്പോള്‍ നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത്‌ ഒരു രസമൊക്കെ തന്നെയാണ്‌. പക്ഷേ, ഇത്തരം ശീലങ്ങള്‍ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്‌. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. 

ചൂട്‌ പാനീയങ്ങള്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന താപനില നമ്മുടെ കോശങ്ങള്‍ വിഭജിക്കുന്നതിന്റെയും   സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന്റെയും രീതിയെ ബാധിക്കാമെന്നും ഇത്‌ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമെന്നും ബോറിവെല്ലി എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ ഹെഡ്‌ ആന്‍ഡ്‌ നെക്ക്‌ ഓങ്കോസര്‍ജന്‍ ഡോ. ശില്‍പി അഗര്‍വാള്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അന്നനാളിയില്‍ നീര്‍ക്കെട്ടിനും കോശങ്ങളുടെ വ്യതിയാനങ്ങള്‍ക്കും ചൂട്‌ പാനീയങ്ങള്‍ കാരണമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

65 ഡിഗ്രി സെല്‍ഷ്യസിലോ 149 ഡിഗ്രി ഫാരന്‍ഹീറ്റിലോ കൂടുതല്‍ താപനിലയുള്ള പാനീയങ്ങളാണ്‌ അപകട സാധ്യതയുണ്ടാക്കുന്നതെന്ന്‌ കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട്‌ മിതമായ തോതിലാക്കുന്നത്‌ ഇത്തരം അപകട സാധ്യതകള്‍ കുറയ്‌ക്കുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ചൂട്‌ പാനീയങ്ങള്‍ക്ക്‌ പുറമേ പുകവലി, മദ്യപാനം, മോശം ദന്തശുചിത്വം എന്നിവയും വായിലെയും അന്നനാളിയിലെയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു. 

English Summary:

Hot Coffee & Cancer Risk: What You NEED to Know Before Your Next Sip.The Temperature That Could Be Harming Your Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com