ADVERTISEMENT

ദിവസവും പാല് കുടിക്കുന്ന ശീലം ഉള്ളവരാണോ? എങ്കിൽ ആ ശീലം നിർത്തണ്ട. പറയുന്നത് ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകരാണ്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്നു പഠനം. ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും മൂന്നാം സ്ഥാനത്തുള്ളതുമായ അർബുദമാണ് ബവൽ കാൻസർ. 
ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ബവൽ കാൻസർ സാധ്യത അഞ്ചിൽ ഒന്ന് അതായത് 17 ശതമാനം കുറയ്ക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. 

വൻകുടലിൽ ആരംഭിച്ച് മലാശയത്തിന്റെ ആവരണങ്ങളിൽ പോളിപ്പുകളായാണ് ബവൽ കാൻസർ വികസിക്കുന്നത്. അർബുദകാരികളായേക്കാവുന്ന പോളിപ്പുകളെ തിരിച്ചറിയാൻ പതിവായ പരിശോധനകൾ വഴി സാധിക്കുമെന്ന് ഡോക്ടര്‍മാർ പറയുന്നു. എന്നാൽ ഇവ അർബുദ വളർച്ചകൾ ആയതിനുശേഷം ഇവയെ ചികിത്സിക്കാൻ പ്രയാസമാണ്. ഇവ അതിവേഗം വ്യാപിക്കുകയും ചെയ്യും. 

കാൻസറിൽ നിന്ന് സംരക്ഷണമേകാൻ പാൽ ഭക്ഷണത്തിലെ 97 ഘടകങ്ങളെയും അവ ബവൽ കാൻസറിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും കുറിച്ച് അറിയാൻ അഞ്ച് ലക്ഷം സ്ത്രീകളിൽ പരിശോധന നടത്തി. 
ദിവസവും ഭക്ഷണത്തില്‍ 300 മില്ലി ഗ്രാം കാത്സ്യം ഉൾപ്പെടുത്തുന്നത് ബവൽ കാൻസർ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. കാത്സ്യം ധാരാളമടങ്ങിയ ഇലക്കറികൾ, യോഗർട്ട് എന്നിവയും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും.
എന്നാൽ ചീസോ ഐസ്ക്രീമോ കഴിച്ചാൽ ഈ ഗുണങ്ങൾ ലഭിക്കില്ലെന്നും പഠനം പറയുന്നു. ഹൃദ്രോഗവും സ്ളീപ്പ് ആപ്നിയയും വരാനുള്ള സാധ്യത കുറയ്ക്കുന്നതുൾപ്പെടെ മറ്റ് നിരവധി ആരോഗ്യഗുണങ്ങൾ ചീസ് അഥവാ പാൽക്കട്ടിയ്ക്കുണ്ട്.

milk-drink
Image Credit: Mladen Mitrinovic/Shutterstock

കാത്സ്യത്തിന്റെ ആരോഗ്യഗുണങ്ങൾ
എല്ലുകളെയും പല്ലുകളെയും കാത്സ്യം ശക്തിപ്പെടുത്തും. എന്നാൽ കാൻസറിനെ പ്രതിരോധിക്കാനും കാത്സ്യത്തിന് ആവുമെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു. ഉദരപാളികൾക്ക് ക്ഷതം വരാതെ തടയാനും കാത്സ്യം സഹായിക്കും.
മദ്യത്തിന്റെ ഉപയോഗം ബവൽ കാൻസർ സാധ്യത കൂട്ടും എന്ന് പഠനം പറയുന്നു. ഒരു വലിയ ഗ്ലാസ് വൈൻ ദിവസവും കുടിക്കുന്നത് ബവൽ കാൻസർ സാധ്യത 15 ശതമാനം വർധിപ്പിക്കും. പ്രോസസ് ചെയ്ത ഇറച്ചിയും റെഡ്മീറ്റും ബവൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. 

കാൻസർ സാധ്യത തടയാൻ
ബവൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്
∙മുഴുധാന്യങ്ങളിലടങ്ങിയ നാരുകൾ ധാരാളമായി കഴിക്കുക. 
∙അതാതു കാലത്ത് ലഭ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കുക. 
∙സംസ്കരിച്ച ഇറച്ചി ഒഴിവാക്കുക.
∙റെഡ്മീറ്റിന്റെ ഉപയോഗം കുറയ്ക്കുക.
∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
∙പതിവായി വ്യായാമം ചെയ്യുക.
∙പുകവലി ഉപേക്ഷിക്കുക.

English Summary:

Protect Your Mental Health: Coping with High Blood Pressure and Diabetes.High Blood Pressure & Diabetes: Protecting Your Mental Wellbeing.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com