ADVERTISEMENT

നമ്മുടെ സമൂഹത്തില്‍ ഉയരം കൂടുതലുള്ളത് പൊതുവേ ഒരു യോഗ്യതയായിട്ടാണ്‌ കാണാറുളളത്‌. ഹൃദ്രോഗവും പ്രമേഹവുമൊക്കെ വരാന്‍ പൊക്കമുള്ളവര്‍ക്ക്‌ സാധ്യത കുറവാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചിലതരം അര്‍ബുദങ്ങളുടെ സാധ്യത ഉയരമുള്ളവര്‍ക്ക്‌ കൂടുതലാണെന്ന്‌ പുതിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്‌ തികച്ചും യാദൃശ്ചികമല്ലെന്നും ജനിതകപരവും പോഷണപരവും വളര്‍ച്ചാപരവുമായ കാരണങ്ങള്‍ ഇതിന്‌ പിന്നിലുണ്ടെന്നും വഡോദര എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ്‌ ഡോ. അങ്കിത്‌ ഷാ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

 പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം പാന്‍ക്രിയാറ്റിക്‌ അര്‍ബുദം, വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം, എന്‍ഡോമെട്രിയല്‍ അര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വൃക്കകളെയും സ്‌തനങ്ങളെയും ബാധിക്കുന്ന അര്‍ബുദം, ചര്‍മ്മാര്‍ബുദം എന്നിവയുടെ സാധ്യതകളാണ്‌ ഉയരമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നതെന്ന്‌ ലേഖനം അടിവരയിടുന്നു. 

കുട്ടിക്കാലത്തെ പോഷണം, ആരോഗ്യം, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവയാണ്‌ ഉയരത്തെ പലപ്പോഴും സ്വാധീനിക്കുന്ന ഘടകങ്ങള്‍. കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ തന്നെ അര്‍ബുദ കോശങ്ങളുടെയും അനിയന്ത്രിത വളര്‍ച്ചയ്‌ക്ക്‌ സംഭാവന നല്‍കാമെന്നാണ്‌ ഡോ. അങ്കിത്‌ അഭിപ്രായപ്പെടുന്നത്‌.

Representative image.Photo Credit: AaronAmat/istock
Representative image.Photo Credit: AaronAmat/istock

ഉയരമുള്ളവര്‍ പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്‌, നിരന്തരമായ ക്ഷീണം, ചര്‍മ്മത്തിലും  മറുകുകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, അസാധാരണമായ രക്തസ്രാവം, നിരന്തരമായ വേദന തുടങ്ങിയ ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടതാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

Taller People: Higher Cancer Risk? Expert Reveals Shocking Link & Warning Signs.7 Cancers More Common in Tall People: Early Warning Signs & Prevention Tips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com