ADVERTISEMENT

കാൻസർ ചികിത്സാ മേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . വർഷങ്ങളായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്ന കാരിത്താസ്  ആശുപത്രി 2000 ൽ  ഓങ്കോളജി ഡിപാർട്മെന്റ് ആരംഭിച്ചു. ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയും മികച്ച ഡോക്ടർമാരുടെ സേവനംകൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച കാൻസർ ചികിത്സാ കേന്ദ്രമായി കാരിത്താസ് ഹോസ്പിറ്റൽ മാറിക്കഴിഞ്ഞിരിക്കുന്നു. കാൻസർ രോഗികൾക്ക് കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. കാൻസർ പരിചരണത്തിനായുള്ള കേരളത്തിലെ ആദ്യത്തെ സമഗ്ര സ്വകാര്യ സ്ഥാപനമാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . കാൻസർ ശസ്ത്രക്രിയ ചികിത്സയിലെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ഗൈനക്‌ഓങ്കോളജി, ഓങ്കോപത്തോളജി, ന്യൂക്ലിയർ മെഡിസിൻ,  പാലിയേറ്റീവ് കെയർ വിഭാഗങ്ങളും ഇവിടെ സജ്ജമാണ്. 20 കിടക്കകളുള്ള ഡേ കെയർ കീമോ സ്യൂട്ട്, ശസ്ത്രക്രിയാ ഓങ്കോളജി ഓപ്പറേഷൻ തിയേറ്റർ, ഐസിയു എന്നിവ മാത്രമായി തുടങ്ങിയ കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച  അത്യാധുനിക സൗകര്യങ്ങളുള്ള കാൻസർ ചികിത്സാ സ്ഥാപനമാണ്.

ഡിപ്പാർട്ട്മെന്റുകൾ
സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഗൈനക് ഓങ്കോളജി  റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, സൈക്കോ ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, കമ്മ്യുണിറ്റി ഓങ്കോളജി എന്നിങ്ങനെ ആറോളം ഉപവിഭാഗങ്ങളായി കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വിപുലീകരിച്ചിട്ടുണ്ട് . 25 വർഷങ്ങൾക്ക് മുമ്പ് കാരിത്താസ് ആശുപത്രിയിൽ ആരംഭിച്ച കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ആദ്യത്തെ വകുപ്പാണ് സർജിക്കൽ ഓങ്കോളജി വിഭാഗം. 25000-ത്തിലധികം രോഗികൾ ഈ വകുപ്പിൽ ചികിത്സ തേടുകയും, ഇതുവരെ  ചെറുതും വലുതുമായ 18000ത്തിലധികം കാൻസർ ശസ്ത്രക്രിയകൾ ഫലപ്രദമായി  നടത്താനും സാധിച്ചിട്ടുണ്ട്. കുട്ടികളിലും മുതിർന്നവരിലും വരുന്ന കാൻസർ ചികിത്സിക്കുന്നതിനുള്ള കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌ഥാപനമാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. അതീവ പരിചയസമ്പന്നരായ ഡോക്ടർമാർ, പരിശീലനം ലഭിച്ച നഴ്സുമാർ എന്നിവരുടെ പ്രത്യേക സംഘം നൽകുന്ന പിന്തുണയോടെ എല്ലാ തരത്തിലുള്ള ഓങ്കോളജിക്കൽ അടിയന്തരഘട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് മെഡിക്കൽ ഓങ്കോളജി ഡിപ്പാർട്ടമെന്റ് സജ്ജമാണ്. ഡേ കെയർ കീമോ മേഖല ആദ്യം 20 കിടക്കകളോടെയാണ് ആരംഭിച്ചതെങ്കിലും നിലവിൽ ഇത് 35 കിടക്കകളായി ഉയർത്തി, അതിൽ മൂന്ന് പ്രത്യേക കീമോതെറാപ്പി സ്യൂട്ടുകളും ഉൾപ്പെടുന്നു. ഓട്ടോലോഗസ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ആരംഭിച്ച സെൻട്രൽ കേരളത്തിലെ ആദ്യ സെന്റർ കൂടിയാണിത്. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ  ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന റേഡിയേഷൻ ഡിപ്പാർട്ട്മെന്റ്, സൈക്കോ ഓങ്കോളജി ഡിപ്പാർട്ട്മെന്റ്, പെയിൻ ആൻഡ് പാലിയേറ്റീവ് ഡിപ്പാർട്ടമെന്റ്, കമ്മ്യുണിറ്റി ഓങ്കോളജി എന്നിങ്ങനെ വിവിധ കാൻസർ രോഗ പരിചരണങ്ങൾ കാരിത്താസ് ഹോസ്പിറ്റൽ നൽകിവരുന്നു.

സവിശേഷതകൾ
ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെ കൃത്യമായ രോഗപരിചരണം നൽകുന്നു എന്നത് കാരിത്താസ് കാൻസർ സെന്ററിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ True beam HyperArch അടിസ്ഥാനമാക്കിയുള്ള SRS & ഐഡന്റിറ്റി ഉപരിതല ഗൈഡഡ് റേഡിയോ തെറാപ്പി, സ്തനാർബുദ പരിശോധന കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കാനും  സൗകര്യപ്രദവുമാക്കാനും ലക്ഷ്യമിട്ടുള്ള  സംരംഭമായ  മൊബൈൽ  മാമോഗ്രാഫി യൂണിറ്റ് തുടങ്ങിയവ ഇതിൽ പ്രധാനമാണ്.  മികച്ച ട്രെയിനിങ്ങ് ലഭിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ രീതിയിലുള്ള  ചികിത്സകൾ കാരിത്താസ് നൽകുന്നു.

പാലിയേറ്റിവ് കെയർ
2004 ൽ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾ കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ  മറ്റൊരു പ്രത്യേകതയാണ്. സ്ട്രോക്ക്, സ്പൈനൽ കോഡ് ഇഞ്ചുറി തുടങ്ങിയവയ്ക്ക് കൃത്യമായ ചികിത്സയും  വയസ്സായ അവശരായ രോഗികൾക്ക് മികച്ച പരിചരണവും ഈ പാലിയേറ്റിവ് കെയറിലൂടെ കാരിത്താസ് നൽകി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അശരണരായ കുടുംബങ്ങൾക്ക് സൗജന്യമായി വീൽ ചെയർ, എയർ ബെഡ് മുതലായവ നൽകി സഹായിക്കുകയും ചെയ്യുന്നു. കാൻസർ രോഗികൾക്ക് ഒരു ആശ്രയമായി പ്രവർത്തിക്കാൻ പാലിയേറ്റീവ് കെയറിലൂടെ കാരിത്താസിനു സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കൂട്ടായ പ്രവർത്തനം
ഏറ്റവും മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും ഒത്തൊരുമിപ്പിച്ചുകൊണ്ട് കൃത്യമായി മുന്നോട്ട് പോവുന്ന മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ ആണ് കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ ഏറ്റവും വലിയ കരുത്ത്. കൂട്ടായ പ്രവർത്തനത്തിലൂന്നിക്കൊണ്ട് ആശുപത്രിക്ക്  അകത്ത് മാത്രം ഒതുങ്ങാതെ  പൊതുജനങ്ങൾക്കിടയിൽ കാൻസർ അവബോധവും പ്രതിരോധപ്രവർത്തനങ്ങളും നടത്തിക്കൊണ്ടാണ് കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ കാൻസർ പ്രതിരോധപ്രവർത്തങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം:https://www.caritashospital.org/caritas-cancer-institute
ഇവിടെ ക്ലിക്ക് ചെയ്യൂ

English Summary:

Kerala's leading cancer treatment center, Caritas Cancer Institute, has been providing advanced cancer care for 25 years. With a wide range of services and state-of-the-art technology, Caritas offers affordable and comprehensive cancer treatment in Kottayam.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com