ADVERTISEMENT

ഇന്ന്‌ ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്‌ക്ക്‌ ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ഒന്നാണ്‌ ബ്ലാക്ക്‌ പ്ലാസ്‌റ്റിക്‌ പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക്‌സ്‌ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്‌ത്‌ രാസവസ്‌തുക്കളുപയോഗിച്ച്‌ ട്രീറ്റ്‌ ചെയ്‌ത്‌ നിര്‍മ്മിക്കുന്നതാണ്‌ ഇത്തരം ബ്ലാക്ക്‌ പ്ലാസ്റ്റിക്കുകള്‍. ഇവയിലെ ഭക്ഷണവിതരണം അത്ര സുരക്ഷിതമാണോ എന്നതിനെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍ അടുത്തിടെ ഓണ്‍ലൈന്‍ ഇടങ്ങളില്‍ നടന്നിരുന്നു. ഇന്‍സ്‌റ്റാഗ്രാമില്‍ ചിരാഗ്‌ ബര്‍ജാത്യ എന്ന ഐഡി പുറത്ത്‌ വിട്ട വീഡിയോയാണ്‌ ചര്‍ച്ചകളിലേക്ക്‌ നയിച്ചത്‌.

ബ്ലാക്ക്‌ പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം അര്‍ബുദം, പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌(പിസിഒഡി) , തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക്‌ നയിക്കാമെന്ന ആശങ്കയാണ്‌ ചര്‍ച്ചകളില്‍ നിറഞ്ഞത്‌. ബ്ലാക്ക്‌ പ്ലാസ്റ്റിക്കിനെ അര്‍ബുദവുമായി നേരിട്ട്‌ ബന്ധിപ്പിക്കുന്ന പഠനറിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെങ്കിലും ഇവയെ കരുതിയിരിക്കണമെന്ന്‌ ഗുരുഗ്രാം മെദാന്ത ബ്രസ്‌റ്റ്‌ കാന്‍സര്‍ ആന്‍ഡ്‌ കാന്‍സര്‍ കെയറിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. കാഞ്ചന്‍ കൗര്‍ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനം മുന്നറിയിപ്പ്‌ നല്‍കുന്നു.

ബ്ലാക്ക്‌ പ്ലാസ്‌റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ ചൂടുള്ളതും എണ്ണമയമുള്ളതുമൊക്കെയായ ഭക്ഷണത്തിലേക്ക്‌ പതിയെ അരിച്ചിറങ്ങി ഇതിലൂടെ ശരീരത്തിനുള്ളിലെത്താമെന്ന്‌ ഡോ. കാഞ്ചന്‍ പറയുന്നു. ഇത്‌ എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുകയും അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യാം. ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം.

Representative image. Photo Credit:Suriyawut Suriya/istockphoto.com
Representative image. Photo Credit:Suriyawut Suriya/istockphoto.com

ബ്ലാക്ക്‌ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലെക്ക്‌ മൈക്രോ പ്ലാസ്റ്റിക്കുകളെ കടത്തി വിടാമെന്നും ഇത്‌ അര്‍ബുദത്തിന്‌ പുറമേ ഹൃദ്രോഗം പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക്‌ കാരണമാകാമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, സ്‌തനാര്‍ബുദം തുടങ്ങിയവയുടെ സാധ്യകള്‍ ഇത്തരം ഹാനികരമായ രാസപദാര്‍ത്ഥങ്ങളും മൈക്രോപ്ലാസ്റ്റിക്കുകളും വര്‍ധിപ്പിക്കുന്നു. കുട്ടികളിലെ നാഡീവ്യൂഹപരമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച്‌ അവരിലെ ഐക്യുവിനെയും താഴ്‌ത്താന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.

ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ മാത്രമല്ല ഫ്രിഡ്‌ജില്‍ സൂക്ഷിക്കാനും ചൂടാക്കാനും മൈക്രോവേവ്‌ ചെയ്യാനുമൊന്നും ബ്ലാക്ക്‌ പ്ലാസ്റ്റിക്കുകള്‍ ഇതിനാല്‍ തന്നെ ഉപയോഗിക്കരുതെന്ന്‌ ഡോ. കാഞ്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. സ്റ്റീല്‍, ഗ്ലാസ്‌ തുടങ്ങിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാകും സുരക്ഷിതം. വാഴയില, മുള കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവയും ധൈര്യമായി ഉപയോഗിക്കാം.

English Summary:

Black Plastic Containers: Doctor Warns of Serious Health Risks Including Cancer & Thyroid Problems. Avoid Black Plastic Food Containers: Doctor's Urgent Warning on Cancer & Endocrine Disruption Risks.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com