ജിജി ഹോസ്‌പിറ്റലിന് (ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) മികവിന്റെ അംഗീകാരമായി എഎച്ച്‌പിഐ പുരസ്ക്കാരം

Mail This Article
ദക്ഷിണ കേരളത്തിലെ അതിവേഗം വളരുന്ന മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ തിരുവനന്തപുരം ജിജി ഹോസ്‌പിറ്റലിന് പുരസ്‌ക്കാര തിളക്കം. ദ് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്-ഇന്ത്യയാണ് (എഎച്ച്‌പിഐ) കേരളത്തിലെ മികച്ച രോഗീ കേന്ദ്രീകൃത ആശുപത്രിക്കുള്ള പുരസ്‌ക്കാരത്തിനായി ജിജി ഹോസ്‌പിറ്റലിനെ തിരഞ്ഞെടുത്തത്. ജിജി ഹോസ്‌പിറ്റലിലെ ആഗോള നിലവാരത്തിലുള്ള രോഗീ പരിചരണ സൗകര്യങ്ങള്‍ക്കും സമഗ്ര ആരോഗ്യ സേവനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയായി എഎച്ച്‌പിഐ പുരസ്‌ക്കാരം.
വൈസ് ചെര്‍മാന്‍ ഡോ. മനോജന്‍ കെ.കെയും മാനേജിങ് ഡയറക്ടര്‍ ഡോ. ഷീജ ജി. മനോജും ജനുവരി 31ന് ലെ മെറിഡിയിന്‍ ഹോട്ടലില്‍ വച്ചായിരുന്നു പുരസ്‌ക്കാര ദാന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, എഎച്ച്‌പിഐ പ്രസിഡന്റ് ഡോ. മുഹമ്മദ് സഹദുള്ള, എഎച്ച്‌പിഐ ഡയറക്ടര്‍ ഡോ. ഗിര്‍ധാര്‍ ജെ. ഗ്യാനി എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാര വിതരണം നടത്തി. ജിജി ഹോസ്‌പിറ്റലിനെ പ്രതിനീധീകരിച്ച് വൈസ് ചെര്‍മാന്‍ ഡോ. മനോജന്‍ കെ.കെയും മാനേജിങ് ഡയറക്ടര്‍ ഡോ. ഷീജ ജി. മനോജും പുരസ്ക്കാരം ഏറ്റുവാങ്ങി. 2016 ജനുവരി 27നാണ് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി ജിജി ആശുപത്രി (ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) വിജയപ്രയാണം ആരംഭിക്കുന്നത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന മികവിന്റെ കേന്ദ്രമായി ജിജി ആശുപത്രി ഉയര്‍ന്നു.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ചികിത്സയില്‍ നടപ്പാക്കിയും പകരം വയ്‌ക്കാനാവാത്ത ആരോഗ്യപരിചരണ സേവനങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കിയുമാണ് ജിജി ആശുപത്രി ഈ വളര്‍ച്ച സ്വന്തമാക്കിയത്. രോഗനിര്‍ണ്ണയത്തിലും മെഡിക്കല്‍ പ്രഫഷന്റെ നൈതികതയിലും പുലര്‍ത്തിയ കണിശതയും കിറുകൃത്യതയും ഈ ആശുപത്രിയെ പ്രശസ്‌തിയുടെ കൊടുമുടിയില്‍ എത്തിച്ചു.

ജനറല്‍ മെഡിസിന്‍, ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ് കാര്‍ഡിയോളജി, പീഡിയാട്രിക്‌സ്, നിയോനാറ്റോളജി, ഒഫ്‌താല്‍മോളജി, ഡെന്റിസ്‌ട്രി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി, യൂറോളജി, എന്‍ഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, സൈക്യാട്രി, പള്‍മനോളജി, റേഡിയോ ഡയഗണോസിസ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്‌ട്രക്ടീവ് സര്‍ജറി, സ്‌പൈന്‍ സര്‍ജറി, മൈക്രോബയോളജി, പാത്തോളജി, ട്രാന്‍സ്‌ഫ്യൂഷന്‍ മെഡിസിന്‍, ബയോ കെമിസ്‌ട്രി, ക്രിട്ടിക്കല്‍ കെയര്‍, അനസ്‌തേഷ്യോളജി, റേഡിയേഷന്‍ ഓങ്കോളജി, പീഡിയാട്രിക് ഐസിയു, ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ്, ഫിസിയോതെറാപ്പി, റുമാറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി, ക്ലിനിക്കല്‍ സൈക്കോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏറ്റവും വിദഗ്‌ധ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ജിജി ആശുപത്രി ഉറപ്പാക്കുന്നു.
തിരുവനന്തപുരത്തിന് പുറമേ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്ന് പോലും ചികിത്സ തേടി രോഗികള്‍ ഇവിടെ എത്താറുണ്ട്. എല്ലാവരുടെയും ചികിത്സാപരമായ ആവശ്യകതകള്‍ നിറവേറ്റാന്‍ ആശുപത്രി പൂര്‍ണ്ണ സജ്ജമാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്വകാര്യതയും ആധുനിക സൗകര്യങ്ങളും നല്‍കി മികച്ച ചികിത്സാനുഭവം ഉറപ്പാക്കാന്‍ വിദഗ്‌ധ പരിശീലനം നേടിയ ഇവിടുത്തെ ജീവനക്കാരും കഠിനാധ്വാനം ചെയ്യുന്നു. മികച്ച രോഗീ കേന്ദ്രീകൃത ആശുപത്രിയെന്ന എഎച്ച്‌പിഐ അംഗീകാരം ജിജി ആശുപത്രിയുടെ മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ ഊര്‍ജ്ജവും കരുത്തും പകരുമെന്നുറപ്പ്.