കുട്ടികൾക്കായി ‘ലിസ് ശ്രവൺ’ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പദ്ധതി
Mail This Article
കൊച്ചി ∙ കേൾവി ശക്തി കുറഞ്ഞ കുട്ടികൾക്കായി ലിസി ആശുപത്രിയിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ലോക ശ്രവണ ദിനത്തിൽ നടന്ന പരിപാടിയിൽ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ‘ലിസ് ശ്രവൺ’ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമാകാൻ 30നു മുൻപു റജിസ്റ്റർ ചെയ്യണം. 82810 02908 എന്ന നമ്പറിൽ വിളിച്ചോ https://tinyurl.com/4c3ypt5s ലിങ്കിൽ സന്ദർശിച്ചോ റജിസ്റ്റർ ചെയ്യാം. വിശദമായ പരിശോധനകൾക്കു ശേഷം തിരഞ്ഞെടുക്കുന്ന അർഹരായ കുട്ടികൾക്കാണു സൗജന്യ ചികിത്സ നൽകുക. ജോ. ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ, ഡോ. റീന വർഗീസ്, ഡോ. മേഘ കൃഷ്ണൻ, ഡോ. ഫ്രാങ്കി ജോസ്, ഡോ. ജോസഫ് മാത്യു, ഡോ. ദിവ്യ മോഹൻ എന്നിവർ പ്രസംഗിച്ചു.
