ADVERTISEMENT

എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്‌ പൊണ്ണത്തടി. ബോഡി മാസ്‌ ഇന്‍ഡെക്‌സ്‌ 30ന്‌ മുകളിലുള്ളവരെ പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്‌ 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം മൂലം ഇന്ത്യയിലടക്കം പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ്‌ കണക്ക്‌. എന്നാല്‍ ലോകത്ത്‌ ഏറ്റവുമധികം പൊണ്ണത്തടിയുള്ളവര്‍ ജീവിക്കുന്ന രാജ്യം ഇന്ത്യയല്ല. ലോക ഒബ്‌സിറ്റി ഡേറ്റ പ്രകാരം അമേരിക്കന്‍ സമോവയാണ്‌ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ളവര്‍ ജീവിക്കുന്ന സ്ഥലം.

അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അധികാരത്തിന്‌ കീഴില്‍ വരുന്നതും അതേ സമയം അമേരിക്കന്‍ രാജ്യത്തിന്റെ ഭാഗമല്ലാത്തതുമായ ദക്ഷിണ പസഫിക്‌ ഓഷ്യനിലുള്ള ഭൂവിഭാഗമാണ്‌ അമേരിക്കന്‍ സമോവ. ഇവിടുത്തെ ജനങ്ങളില്‍ 70 ശതമാനത്തിനും അമിതവണ്ണമുള്ളതായി കണക്കാക്കുന്നു. ദക്ഷിണ പസഫിക്‌ സമുദ്രത്തിലെ തന്നെ ദ്വീപ്‌ രാഷ്ട്രമായ നൗരുവാണ്‌ പൊണ്ണത്തടിയുടെ കാര്യത്തില്‍ രണ്ടാമതുള്ളത്‌. ഇവിടെ 69 ശതമാനം പേര്‍ക്കാണ്‌ അമിത വണ്ണമുള്ളത്‌. ടോകെലോ, കുക്ക്‌ ഐലന്‍ഡുകള്‍, നിയു, ടോംഗ, ടുവാലു, സമോവ, ഫ്രഞ്ച്‌ പോളിനേഷ്യ, അമേരിക്ക എന്നിവയും പൊണ്ണത്തടിയുള്ളവര്‍ അധികമായി ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പിന്നാലെയുണ്ട്. 200 രാജ്യങ്ങളുടെ പട്ടികയില്‍ 180-ാം സ്ഥാനത്താണ്‌ ഇന്ത്യയെന്നും ലോക ഒബ്‌സിറ്റി ഡേറ്റ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയില്‍ 5.38 ശതമാനത്തിനാണ്‌ പൊണ്ണത്തടിയുള്ളതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

പൊണ്ണത്തടി അകറ്റാം
ശരീരഭാരം നിയന്ത്രിക്കുക എന്നത് ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. ആഴ്ചതോറും 150 മിനിറ്റ് മിതമായ എയ്റോബിക് ആക്റ്റിവിറ്റിയും 75 മിനിറ്റ് കഠിനവ്യായാമവും ചെയ്യാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിക്കുന്നു.

∙ സമ്മർദം കുറയ്ക്കാം
സമ്മർദം ശരീരത്തെയും മനസ്സിനെയും ബാധിക്കും. കാലറി കൂടിയ ഭക്ഷണങ്ങളോടുള്ള ആർത്തിയും സമ്മർദം മൂലം ഉണ്ടാകാം. ഇത് പൊണ്ണത്തടിക്കു കാരണമാകും. 
∙ ആരോഗ്യകരമായ ഭക്ഷണം
പ്ലേറ്റിന്റെ മൂന്നിൽ രണ്ടു ഭാഗം സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ കൊണ്ടു നിറയ്ക്കാം. മൂന്നിൽ ഒരു ഭാഗം ആനിമൽ പ്രോട്ടീൻ ഉൾപ്പെടുത്താം. 

∙ ഉറക്കം
കടുത്ത ക്ഷീണവും തളർച്ചയും കൂടുതൽ ഭക്ഷണം കഴിക്കാനും അനാരോഗ്യ ഭക്ഷണം കഴിക്കാനും പ്രേരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ മതിയായ ഉറക്കവും വിശ്രമവും ലഭിക്കേണ്ടത് പ്രധാനമാണ്. 
∙ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസെമിക് ഇൻഡക്സ് അഥവാ ജിഐ ആണ് വളരെ പെട്ടെന്ന് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നാൽ അത് കണക്കാക്കുന്നത്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കാം. ഇത് ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.

English Summary:

World Obesity Rankings: Discover the Top 10 Countries With the Highest Rates of Obesity. 70% Obese? The Unexpected Nation Leading the Global Obesity Epidemic.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com