Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീടനാശിനി: പഴങ്ങളും പച്ചക്കറികളും വാളൻപുളിവെള്ളത്തിൽ മുക്കിവയ്ക്കണം

vegetables

വിപണിയിലെ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെ അംശം കണ്ടെത്തിയതിനാൽ ഇവ ഉപയോഗിക്കുന്നതിനു മുൻപു വാളൻപുളി വെള്ളത്തിൽ അര മണിക്കൂർ മുക്കിവച്ചശേഷം ശുദ്ധജലത്തിൽ കഴുകി കോട്ടൺ തുണി കൊണ്ടു തുടച്ച് ഉപയോഗിക്കണമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ മുന്നറിയിപ്പ്.

പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞു പാചകത്തിനു സജ്ജമാക്കിയ (റെഡി ടു കുക്ക്) പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കരുത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇവ വിൽക്കുന്നതിനു നിരോധനമുണ്ട്. ഇവ വിൽക്കുന്നതായി കണ്ടെത്തിയാൽ കേസെടുക്കും.

ഓണപ്പായസം പ്ലാസ്റ്റിക് പാത്രത്തിൽ വിൽക്കുന്നത് കുറ്റകരം

ഓണവിപണി ലക്ഷ്യമിട്ടു ചൂടോടെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ പായസം വിൽക്കുന്നതും കുറ്റകരമാണ്. ചൂടാറിയശേഷമേ പായസം കണ്ടെയ്നറുകളിൽ നിറയ്ക്കാവൂ എന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ കേശവേന്ദ്രകുമാർ നിർദേശിച്ചു.

Your Rating: