Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്ഡ്സ് ഇനി കൈപ്പിടിയിലൊതുങ്ങിയേക്കും

aids-hiv

എയ്ഡ്സ് രോഗത്തെ കൈപ്പിടിയിലാക്കാനൊരുങ്ങി വൈദ്യശാസ്ത്രലോകം. ഭീതിയോടെ ലോകം കാണുന്ന എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി (ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്) വൈറസ് ഡിഎ​ൻഎയെ ഒരു ജീവിയുടെ ശരീരത്ത് നിന്നും നീക്കം ചെയ്യുന്നതിൽ ശാസ്ത്രലോകം വിജയിച്ചിരിക്കുകയാണ്. തങ്ങളുടെ മോളിക്കുലർ കത്രികകളുപയോഗിച്ച് എച്ച്ഐവി വൈറസ് ഡിഎൻഎയെ മനുഷ്യശരീരത്തിൽ നിന്നും നീക്കം ചെയ്യുന്ന ദിനം പ്രതീക്ഷിക്കുകയും ചെയ്യുന്നു ഇവർ.

പരീക്ഷണം ന‌‌ടത്തിയ രണ്ട് ചെറിയ ജീവികളുടെ എല്ലാ കോശങ്ങളിൽനിന്നും വൈറസ് ബാധിച്ച ഡിഎൻഎ നീക്കം ചെയ്യുന്നതിൽ വിജയിച്ചതായി പരീക്ഷണത്തിലേർപ്പെട്ട ലുവിസ് കാട്സ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കാമെൽ കലീലി പറയുന്നു.

നിലവിലുപയോഗിക്കുന്ന എച്ച്ഐവി മരുന്നുകൾ എച്ച്ഐവി വൈറസിനെ അടക്കിനിർത്തി രോഗ വ്യാപനം തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാനാണ് ഉപയോഗിക്കുന്നത്. ചികിത്സ നിർത്തിയാല്‍ വീണ്ടും എയ്ഡ്സ് ബാധിതനാകുമെന്നതാണ് പോരായ്മ. എന്നാൽ അസുഖം ബാധിച്ച കോശങ്ങളിലെ എച്ച്ഐവി ഡിഎന്‍എയെ ഇല്ലാതാക്കുകയെന്നതാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം.

ജീൻ മുറിച്ചെ‌ടുക്കുന്നതിലൂടെ അസുഖത്തെപ്പറ്റി കൂടുതൽ അറിയാനാകുമെന്നും ചെറിയ ജീവികള ിലെ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി ഡിഎൻഎ ജീൻ മുറിച്ചുമാറ്റുന്നതിൽ പൂർണ്ണമായും വിജയിച്ചെന്നും ഇത് മനുഷ്യരിൽ പരീക്ഷിച്ചു നോക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും ഗവേഷകർ പറയുന്നു 

Your Rating: