Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷണങ്ങളില്ലാതെ ഏറ്റവും അപകടകാരിയായ ഹൃദയാഘാതം

heart-attack

ആശുപത്രിയിലെത്തിക്കാനോ ചികില്‍സിക്കാനോ അവസരമില്ലാത്തതാണ് ഏറ്റവും അപകടകാരിയായ 'സൈലന്റ് അറ്റാക്ക്. ഏകദേശം 50ശതമാനം ആളുകൾക്കും നെഞ്ചുവേദനയും മറ്റ് ലക്ഷണങ്ങളും ഉണ്ടാകാറില്ലെന്ന് പ​​ഠനം പറയുന്നു. ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നതെന്നാൽ വളരെ അപകടകരമാണ് ഈ അവസ്ഥ.

നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെ‌ട്ട് തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകൾ ഭാഗത്തേക്കും മെല്ലപടരാനിടയുള്ള വേദന നെഞ്ചിനുമേല്‍ ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്‍ പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്‍ക്കുക. നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഇതൊക്കെയാണ് സാധാരണ പറയുന്ന ലക്ഷണങ്ങൾ.

യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്. പ്രഹേരോഗികളില്‍ സൈലന്റ്‌ അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്‌. പുകവലി ഒഴിവാക്കുക, ജീവിതശൈലീ രോഗങ്ങളു‌‌ടെ നിയന്ത്രണം, കൃത്യമായ വ്യായാമം എന്നിവയാണ് ഹൃദയാഘാതം തടയാനുള്ള മാർഗ്ഗമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

ഹൃദ്രോഗസാധ്യതയുള്ളവർ ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില, രക്തത്തിലെ ഷുഗറിന്റെ നില, ഹൃദയാരോഗ്യത്തിന്റെ സ്ഥിതി തുടങ്ങിയവ സ്ഥിതി തുടങ്ങിയവ മനസ്സിലാക്കണം. സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവര്‍ ലിവര്‍ എന്‍സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്‍ത്തനവും പരിശോധിക്കണം.