Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോക്സിങ് റിങ് മുഹമ്മദ് അലിക്ക് സമ്മാനിച്ചത്?

Muhammad Ali

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ലോകത്തോടു വിട പറയുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം സമ്മാനിച്ച ഓർമകൾ. റിങ്ങിന്റെ ചക്രവർത്തി എന്ന വിശേഷണം മാത്രമല്ല അദ്ദേഹം നേടിയെടുത്തത്, മറിച്ച് കുറച്ചു രോഗങ്ങൾ കൂടിയാണ്. ഈ രോഗങ്ങൾതന്നെ അദ്ദേഹത്തിന്റെ ജീവൻ എടുക്കുന്നതിനും കാരണമായി. പാർകിൻസൺ രോഗബാധിതനായിരുന്നെങ്കിലും ഇതിനും ഏറെ മുൻപു തന്നെ പഞ്ച് ഡ്രങ്ക് സിൻഡ്രോമെന്ന മാരകമായ രോഗവും അദ്ദേഹത്തെ പിടികൂടിയിരുന്നു. തലയ്ക്ക് തുടർച്ചയായി ഏൽക്കുന്ന ആഘാതം മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതമാണ് പഞ്ച് ഡ്രങ്ക് സിൻഡ്രോമിനു കാരണം. ബോക്സർമാർക്ക് പലപ്പോഴും പിടിപെടുന്ന രോഗമാണിത്.
ഇതിന്റെ ഫലമായി ഓർമക്കുറവുണ്ടാകുകയും ശരീരചലനങ്ങൾ കൃത്യമായി നിയന്ത്രിക്കാനുള്ള ശേഷി കുറയുകയുമൊക്കെ പതിവാണ്.

എതിരാളിക്കു മുൻപിൽ‌ പ്രതിരോധത്തിനു തുനിയാതെ കൈകൾ വീശി നിൽക്കുന്ന അലി ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു. ‘റിങ്ങിൽ പൂമ്പാറ്റയെപ്പോലെ പാറിനിൽക്കുന്ന, തേനീച്ചയെപ്പോലെ പറന്നു കുത്തുന്ന ബോക്സർ’ എന്ന് ലോകം അദ്ദേഹത്തെ വിളിച്ചു. പക്ഷെ രോഗങ്ങൾക്കുമുന്നിൽ അലിക്ക് അടിപതറി. അവസാനകാലത്ത് ഓർമ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

50 വയസെത്തിയപ്പോഴേക്കും പഞ്ച് ഡ്രങ്ക് സിൻഡ്രോം അലിയെ കീഴ്പ്പെടുത്തിയിരുന്നു. പല പേരെടുത്ത ബോക്സർമാരുടെയും മരണത്തിനു കാരണം റിങ്ങിൽനിന്നു കിട്ടിയ ഇത്തരം രോഗങ്ങളായിരുന്നു. മറ്റു പലരും ഇപ്പോഴും രോഗങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നു. 

Your Rating: