Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാരേ അല്പം ‘ബ്രൊമാൻസ്’ ഒക്കെയാകാം

bromance

രണ്ടു പുരുഷന്മാർ തമ്മിലുളള ഗാഢമായ ബന്ധം മാനസിക പിരിമുറക്കം അകറ്റാനും ദീർഘായുസും ആരോഗ്യവും നിറഞ്ഞ ജീവിതം നയിക്കാനും സഹായിക്കും എന്ന് പഠനം. ലൈംഗികേതരമായ ഈ ഗാഢബന്ധത്തിന് ബ്രൊമാൻസ് എന്നു പേര്.

യു.എസിലെ സ്റ്റാഫോർഡ് സർവകലാശാലയിലെ പോസ്റ്റ് ‍ഡോക്ടർ ഫെല്ലോയും ഈ പഠനത്തിന് നേതൃത്വം നല്കിയ ആളുമായ എലിസബത്ത് കിർബി പറയുന്നത് ബ്രൊമാൻസ് വളരെ നല്ലതാണെന്നാണ്. ഒരു കൂട്ടിലടച്ച ആണെലികളിൽ നടത്തിയ ഈ പഠനം ന്യൂറോ സൈക്കോ ഫാർമക്കോളജി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ട്രെസ്സില്ലാത്ത പരിതസ്ഥിതിയെക്കാൾ, ചെറിയ അളവിലെ സ്ട്രെസ് ആണെലികളെ കൂടുതൽ സോഷ്യലും സഹകരണമനോഭാവം ഉളളവരും ആക്കുന്നു. ഒരു ദുരന്തം വന്നാൽ മനുഷ്യൻ ഒരുമിച്ചു നില്ക്കുന്നതു പോലെ തന്നെയാണിത്.

ചെറിയ അളവിലെ സ്ട്രെസ്സിനുശേഷം എലികളുടെ തലച്ചോറിലെ ഒാക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് കൂടിയതായും കൂടുതൽ തവണ പരസ്പരം സ്പർശിച്ചതായും കൂട്ടം കൂടിയതായും കണ്ടു. ചെറിയ അളവിലെ സ്ട്രെസ്സ് പുരുഷന്മാർ തമ്മിലുളള അടുപ്പം കൂട്ടുന്നു. ഇത് സ്ട്രെസിനെ അകറ്റാൻ സഹായിക്കുന്നതായും പഠനം പറയുന്നു.

ഒരു ചീത്ത ദിവസത്തിൽ നിന്നും കരകയറാൻ എലികൾ തമ്മിൽ പരസ്പരം ആശ്ലേഷിക്കുക പോലും ചെയ്യുന്നു. മോശം അനുഭവത്തിൽ നിന്നും വിമുക്തരാകാൻ അവരുടെ സൗഹ‍ൃദം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എലികൾക്കാകാമെങ്കിൽ മനുഷ്യനും ഇതാകാം കിർബി പറയുന്നു.

പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ അഥവാ പി.റ്റി.എസ്.ഡിയുമായും ഈ ഗവേഷണത്തെ ബന്ധപ്പെടുത്താം. എസ് കാലിഫോർണിയ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡാനിയേല പറയുന്നു.

ഒാക്സിടോസിൻ നേസൽ സ്പ്രേ ഉപയോഗിച്ച് പി.റ്റി.എസ്.ഡിയെ ചികിത്സിക്കാമെന്നും സാമൂഹ്യമായ ഇടപെടലുകളിലൂടെ വേഗം സുഖം പ്രാപിക്കും എന്നും പഠനം പറയുന്നു. വിഷമകരമായ ഒാർമകളെ മാറ്റി നല്ല ഒാർമകളെ പകരം വച്ച് പി.റ്റി.എസ്.ഡി മൂലം പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ഒാക്സിടോസിൻ സഹായിക്കും.

Your Rating: