Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ മറ്റുള്ളവർ കളിയാക്കാറുണ്ടോ?

petname-child

കുട്ടികളെ കളിയാക്കുന്നത് കുട്ടിക്കളിയല്ല, വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ചിലപ്പോൾ കളിയാക്കലുകൾ കാരണമായേക്കാം. കുട്ടികളുമായി വളരെ അടുപ്പത്തോടെ സംസാരിച്ചാൽ മാത്രമേ അവരെ മറ്റുള്ളവർ കളിയാക്കുന്നുണ്ടോ എന്നു മസിലാക്കാൻ കഴിയൂ. നിങ്ങൾ മക്കളെ അടുത്തുവിളിച്ചിരുത്തി ചോദിച്ചുനോക്കൂ

കളിയാക്കാൻ വേണ്ടി മറ്റെന്തെങ്കിലും വികൃതിപ്പേരകൾ വിളിക്കാറുണ്ടോ?

അനാവശ്യമായി പിച്ചുകയും മാന്തുകയും തല്ലുകൂടുകയും ചെയ്യാറുണ്ടോ?

മക്കളെക്കുറിച്ച് മറ്റുള്ളവർ നുണക്കഥകൾ പറഞ്ഞുനടക്കുന്നുണ്ടോ?

പിന്നിൽ നിന്നു തക്കം പാർത്തിരുന്ന് തള്ളിവീഴ്ത്തുകയോ ഉന്തിയിടുകയോ ചെയ്യാറുണ്ടോ?

മക്കളുടെ സാധനങ്ങൾ മറ്റുള്ളവർ മോഷ്ടിച്ചുകൊണ്ടുപോകാറുണ്ടോ?

മക്കളുടെ നേർക്ക് ആരെങ്കിലും ലൈംഗികചുവയുള്ള പരിഹാസ വാക്കുകൾ ഉപയോഗിക്കാറുണ്ടോ?

ഈ ചോദ്യങ്ങൾക്ക് കുട്ടികൾ അതെ എന്നാണ് മറുപടി നൽകുന്നതെങ്കിൽ ജാഗ്രത വേണം. ഇത്തരം തുടർച്ചയായ പരഹാസങ്ങൾ അവരുടെ ആത്മവിസ്വാസം നഷ്ടപ്പടുത്തും. ചിലർ മനസുമടുത്ത് ആത്മഹത്യാ പ്രവണത വരെ കാണിക്കാറുണ്ട്. ശാരീരികമായും മാനസികമായും ഇത്തരം കളിയാക്കലുകൾ കുട്ടികളെ തളർത്തും. ചിലർ ക്രിമിനൽ സ്വഭാവക്കാരായി മാറുകയും ചെയ്തേക്കാം.