Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കന്‍ കഴിക്കുന്നവർ പ്രമേഹരോഗികളാകുന്നതെങ്ങനെ?

broiler-chicken

പുതുരുചികൾ പരീക്ഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ മലയാളി വീട്ടമ്മമാർ. ഹോട്ടലിലെ മെനു കാർഡിൽ കാണുന്ന പല വിഭവങ്ങളും വീട്ടിൽ കിട്ടുമ്പോൾ മക്കൾക്കും കുടുംബനാഥനും സന്തോഷം. ഇതിനു പുറമേ മാസത്തിൽ മിക്ക ദിവസവും ഹോട്ടൽഭക്ഷണം ശീലമാക്കിയ കുടുംബങ്ങളും കുറവല്ല. വടക്കേ ഇന്ത്യൻ വിഭവങ്ങളാണ് ഇപ്പോൾ കൂടുതൽ പേർക്കും പഥ്യം.

ഈ വിഭവങ്ങളിലാകട്ടെ, മിക്കതിലും ഒരു പ്രധാന ചേേരുവ ബട്ടർ ആണ്. വിഭവങ്ങളുടെ പേരിൽത്തന്നെ ബട്ടർ ഉണ്ട്. എന്നാൽ ഈ രുചി ശീലമാക്കുന്നത് നിങ്ങളെ രോഗത്തിലേക്കു നയിക്കാം.

ദിവസവും 12 ഗ്രാം ബട്ടർ കഴിക്കുന്നതും ചിക്കൻ, ഇറച്ചി പോലുള്ള മാംസവിഭവങ്ങൾ കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം മുന്നറിയിപ്പു നൽകുന്നു.

യുഎസിലെ ടി.എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ ചെല്ലുന്ന കൊഴുപ്പും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം അപഗ്രഥിച്ചു. കൂടാതെ സാച്ചുറേറ്റഡ് ഫാറ്റിആസിഡുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധവും വിശകലനം ചെയ്തു.

സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും മൃഗക്കൊഴുപ്പും കുറച്ച് ഉപയോഗിക്കുന്നവരെക്കാൾ ഇവ കൂടുതൽ ഉപയോഗിച്ചവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണെന്നു കണ്ടു.

ദിവസവും 12 ഗ്രാം ബട്ടർ ഉപയോഗിക്കുന്നത് പ്രമേഹസാധ്യത ഇരട്ടിയാക്കുന്നതായി നാലരവർഷത്തെ ഫോളോഅപ്പിലൂടെ തെളിഞ്ഞു. പ്രമേഹമില്ലാത്ത 3349 പേരിലാണ് പഠനം നടത്തിയത്. എന്നാൽ ഇവരാകട്ടെ ഹൃദ്രോഗസാധ്യത ഉള്ളവരുമായിരുന്നു. നാലര വർഷത്തിനുശേഷം ഇവരിൽ 266 പേർക്ക് പ്രമേഹം ബാധിച്ചതായി കണ്ടു.

ഗുരുതര രോഗങ്ങൾ പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം തടയാൻ നമ്മുടെ ഭക്ഷണരീതി മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പഠനം വിരൽചൂണ്ടുന്നു. പൂരിതകൊഴുപ്പിനും മൃഗക്കൊഴുപ്പിനും പ്രത്യേകിച്ച് റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയ്ക്കു പകരം ഒലിവ് ഓയിൽ, നട്സ് എന്നിവ ഉപയോഗിക്കണമെന്നും അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Your Rating: