Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൂൂള്‍ പ്ളീസ്...

tension

ഓ ടെന്‍ഷനടിച്ചു മരിക്കും. ദിവസവും ഒരു നേരമെങ്കിലും ഇതു പറയാത്തവര്‍ കുറവാണ്. പക്ഷേ, വെറും പറച്ചിലാണെങ്കിലും ഇതില്‍ സത്യമുണ്ടു കേട്ടോ. ചെറിയതോതിലുള്ള ടെന്‍ഷന്‍ പ്രവര്‍ത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാന്‍ തുടങ്ങിയാല്‍ ഭയപ്പെടണം. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകര്‍ക്കും.

രേഗപ്രതിരോധശക്തിയെ തകരാറിലാക്കി മാനസികാരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കും. ഫലമോ, വിഷാദവും ഭയവും നിറഞ്ഞ മനസും ഊര്‍ജമൂറ്റിയെടുക്കപ്പെട്ടു രോഗങ്ങളാല്‍ വലയുന്ന ശരീരവും.

ശ്വാസതന്ത്രങ്ങള്

പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ശ്വാസതാളം തെറ്റും. ബ്രീതിങ് ടെക്നിക്കുകള്‍ ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം നിലനിര്‍ത്തി റിലാക്സ് ആകാന്‍ നമ്മെ സഹായിക്കും.

  1. കാലുകള്‍ അകറ്റിവച്ചു നിവര്‍ന്നു നില്ക്കുക.

നാലുവരെ എണ്ണിക്കൊണ്ടു ശ്വാസകോശം നിറയുന്നതുവരെ മൂക്കിലൂടെ ശ്വാസമെടുക്കുക.

  1. വായുവിലൂടെ ശ്വാസം പുറന്തള്ളിക്കൊണ്ടു മുട്ടുവളച്ചു ശരീരത്തിന്റെ മുകള്‍ഭാഗം തറയിലേക്കു കുനിക്കുക.

  2. പൂര്‍ണമായും റിലാക്സ് ചെയ്തുകഴിഞ്ഞാല്‍ 8 വരെ എണ്ണുന്നത്രയും നേരം മൂക്കിലൂടെ ശ്വാസമെടുത്തു പതിയെ നിവരുക. നിവര്‍ന്നു നിന്നിട്ടു രണ്ടു പ്രാവശ്യം ശ്വാസം പുറത്തേക്കു വിടുക. ഈ വ്യായാമം ആവര്‍ത്തിച്ചു ചെയ്യുക.

വ്യായാമം ചെയ്യുമ്പോള്‍ ശ്വാസം എടുക്കുന്നതിലും പുറത്തുവിടുന്നതിലും പൂര്‍ണമായ ശ്രദ്ധ കേന്ദ്രീകരിക്കുക. തലചുറ്റലോ അസ്വസ്ഥതകളോ അനുഭവപ്പെട്ടാല്‍ ചെയ്യുന്നതു നിര്‍ത്തിവച്ച് അസ്വസ്ഥത മാറിയതിനുശേഷം മാത്രം ചെയ്യണം.

വിശ്രാന്തി വ്യായാമം

ബാത് ടവലോ അല്‍പം കട്ടിയുള്ള തുണിയോ ഉപയോഗിച്ചു ചെയ്യാവുന്ന ഈ റിലാക്സേഷന്‍ ടെക്നിക്ക് ടെന്‍ഷന്‍ മൂലമുള്ള തോളും വേദനയും കഴുത്തുവേദനയും സുഖമാക്കി ശരീരത്തെയും മനസിനെയും ശാന്തമാക്കാന്‍ സഹായിക്കും.

  1. കഴുത്തു വേദനയ്ക്ക് :

കഴുത്തിലൂടെ ടവലിട്ട് മുന്നോട്ടു പതിയെ വലിക്കുക. ഈ സമയത്തു കഴുത്തു സാവധാനം പിന്നിലേക്ക് വളയ്ക്കണം. ഈ നിലയില്‍ രണ്ടു മൂന്നു പ്രാവശ്യം ശ്വാസമെടുക്കണം.

  1. തോള്‍ വേദന കുറയ്ക്കാന്‍

കഴുത്തിലൂടെ ടവലിട്ട് അതിന്റെ രണ്ടറ്റവും കയ്യില്‍ ചുരുട്ടിപ്പിടിച്ചു തോളിലൂടെ വലിക്കുക. തുടര്‍ന്നു കൈമുട്ടുകള്‍ പിന്നിലേക്കാക്കി അരക്കെട്ടിന്റെ ഇരുവശത്തുമായി ചുരുട്ടിയ കൈ അമര്‍ത്തി വയ്ക്കുക. തല പിന്നിലേക്കു വളച്ച് നെഞ്ചു വികസിപ്പിച്ചു രണ്ടു മൂന്നു പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുക.

  1. തറയില്‍ ഇരുന്നു മടക്കിയ ടവലിന്റെ ഒരറ്റം തലയ്ക്കു പിന്നിലൂടെ താഴെ നട്ടെല്ലിന് അടിവശത്തേക്ക് എടുത്തു പൃഷ്ഠഭാഗത്തിനടിയിലായി വയ്ക്കുക.

മറ്റേ അറ്റം തലയ്ക്കു മുകളിലൂടെ എടുത്തു കൈകൊണ്ടു മുറുക്കെ പിടിക്കണം. പതിയെ ടവലിലേക്കു ശരീരഭാരം കൊടുക്കുക. ടവലിന്റെ മുകളറ്റത്തു നിന്നു പിടിവിട്ടു കൈകള്‍ ഇടുപ്പില്‍ അമര്‍ത്തി വയ്ക്കുക. ഇങ്ങനെ അല്‍പനേരം ഇരിക്കാം.

  1. കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന തരം ചെറിയ പന്തുകള്‍ രണ്ടു സോക്സിലാക്കി മുകളറ്റം കെട്ടുക. ഇതുകൊണ്ടു നട്ടെല്ലിനിരുവശത്തുമുള്ള പേശികളില്‍ പതിയെ അമര്‍ത്തിക്കൊണ്ടു രണ്ടു മൂന്നു പ്രാവശ്യം ശ്വസിക്കുക.
Your Rating: