Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാർത്ത

facebook

നിങ്ങൾ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ ഒരു നല്ല വാർത്തയുണ്ട്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് ആയുസ് വർധിപ്പിക്കുമെന്നു പഠനം. വ്യക്തിക്ക് സമൂഹമായുള്ള ബന്ധം കൂട്ടാൻ ഫെയ്സ്ബുക്ക് സഹായിക്കുന്നത് മൂലമാണിത്.

കലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറായ ജയിംസ് ഫൗളറുടെ നേതൃത്വത്തിൽ 12  ദശലക്ഷം ഫെയ്സ്ബുക്ക് ഉപഭോക്താക്കളിലാണ് പഠനം നടത്തിയത്. ഓൺലൈനിൽ മിതമായ അളവിൽ നടത്തുന്ന ആശയ വിനിമയത്തോടൊപ്പം ഓഫ്‍ലൈനായി സമ്പർക്കം നിലനിർത്തുന്നത് ആരോഗ്യകരമാണെന്നും പഠനം പറയുന്നു.

അതേസമയം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഗുണകരമല്ലെന്നും ഓൺലൈനിൽ അമിതമായി സമയം ചെലവഴിക്കുന്നതോടൊപ്പം ഓഫ്‌ലൈനായി അതേ അളവിൽ ബന്ധം പുലർത്താതിരിക്കുന്നത് അനാരോഗ്യകരമാണെന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയ വില്യം ഹോബ്സ് കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നും സമൂഹമാധ്യമങ്ങൾ ഒന്നും ഉപയോഗിക്കാത്തവരെക്കാൾ മരണ സാധ്യത 12 ശതമാനം കുറവാണെന്നും പഠനത്തിൽ കണ്ടു.

ഫേസ്ബുക്കിൽ കൂടുതൽ ഫോട്ടോകൾ ഇടുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചുവരെഴുത്തുകൾ പോസ്റ്റു ചെയ്യുകയും മുഖാമുഖമുള്ള ആശയവിനിമയങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ആയുസ്സു കൂടുമെന്നു പഠനം പറയുന്നു.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ ഫ്രണ്ട്റിക്വസ്റ്റുകൾ ഏറ്റവും കൂടുതല്‍ സ്വീകരിച്ചവരാണ് കൂടുതൽ കാലം ജീവിക്കുന്നതെന്നും കണ്ടു. ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു പോയവരുടെയും ആറുമാസത്തെ ഓൺലൈൻ അക്ടിവിറ്റി കണക്കുകൂട്ടി. 1945നും 89നും ഇടയിൽ ജനിച്ചവരും ഒരേ പ്രായവും ലിംഗവും ഉള്ളവരെയുമാണ് താരതമ്യം ചെയ്തത്.

പ്രൊസീഡിങ്സ് ഓഫ് ദ് നാഷണൽ അക്കാദമി ഓഫ് സയൻസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.